മികച്ച ഫുട്‌ബോളറാറെന്ന ചോദ്യത്തിന് പരിഗണിക്കപ്പെടുന്ന താരങ്ങളുടെ ലിസ്റ്റിലെ ആദ്യ സ്ഥാനങ്ങളിലൊന്നും ബെക്കാമെന്ന ഇംഗ്ലീഷ് ഫുട്‌ബോളറുടെ പേരുണ്ടാവില്ല. അവിടെ വിരലിലെണ്ണാവുന്ന നേട്ടങ്ങളൊഴിച്ചാല്‍ പാടിപുകഴ്ത്താന്‍ പറയത്തക്ക വീരഗാഥങ്ങളൊന്നും ബെക്കാം എഴുതി ചേര്‍ത്തിട്ടില്ല. എന്നാല്‍ ഭൂമിയിലെ എക്കാലത്തെയും പ്രശസ്തരായ ഫുട്‌ബോള്‍ താരങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ അവിടെ പ്രഥമ സ്ഥാനത്ത് ഈ 38കാരന്റെ പേരു കാണാം.
ഹോക്ക് ഐ/വിബീഷ് വിക്രം![]()
ലോകം കണ്ടതില്‍ വച്ചേറ്റവും മികച്ച ഫുട്‌ബോളര്‍ ആരാണ്? പെലെ, മറഡോണ, പ്ലാറ്റീനി, ബെക്കന്‍ ബോവര്‍, റൊണാള്‍ഡോ, മെസ്സി..? കുഴക്കുന്ന ചോദ്യം തന്നെ. ഉത്തരങ്ങളായി ഞൊടിയിടയില്‍ നിരവധി മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞ് വന്നേക്കാം.
കാലങ്ങളായി ഫുട്‌ബോള്‍ പണ്ഡിതരും വിശകലന വിശാരധന്മാരും ആരാധകരും മാധ്യമപ്രവര്‍ത്തരും നിരവധി കൂട്ടിക്കിഴിക്കലുകള്‍ക്കൊടുവില്‍ വ്യത്യസ്ത നിഗമനങ്ങളിലെത്തിച്ചേരുന്ന ചോദ്യം.[]
ഒരൊറ്റ ഉത്തരമെന്നതിപ്പോഴും പ്രഹേളികയായി തുടരുന്നു. എന്നാല്‍ ലോകം കണ്ട ഏറ്റവും ധനാഢ്യനായ ഫുട്‌ബോളര്‍ ആരാണ്? സംശയം വേണ്ട.. ഈ ചോദ്യത്തിന് 2004 മുതലിങ്ങോട്ട് ഒരൊറ്റ ഉത്തരമേയുള്ളൂ. ഡേവിഡ് റോബര്‍ട്ട് ജോസഫ് ബെക്കാം എന്ന ഡേവിഡ് ബെക്കാം.
മികച്ച ഫുട്‌ബോളറാറെന്ന ചോദ്യത്തിന് പരിഗണിക്കപ്പെടുന്ന താരങ്ങളുടെ ലിസ്റ്റിലെ ആദ്യ സ്ഥാനങ്ങളിലൊന്നും ബെക്കാമെന്ന ഇംഗ്ലീഷ് ഫുട്‌ബോളറുടെ പേരുണ്ടാവില്ല. കാരണം, കളിക്കളത്തില്‍ പ്രകടനമികവിനാല്‍ തീര്‍ക്കുന്ന റെക്കോര്‍ഡുകളുടെ അടിസ്ഥാനത്തിലാണീ വിധിനിര്‍ണ്ണയമെന്നത് തന്നെ.
[]അവിടെ വിരലിലെണ്ണാവുന്ന നേട്ടങ്ങളൊഴിച്ചാല്‍ പാടിപുകഴ്ത്താന്‍ പറയത്തക്ക വീരഗാഥങ്ങളൊന്നും ബെക്കാം എഴുതി ചേര്‍ത്തിട്ടില്ല. എന്നാല്‍ ഭൂമിയിലെ എക്കാലത്തെയും പ്രശസ്തരായ ഫുട്‌ബോള്‍ താരങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ അവിടെ പ്രഥമ സ്ഥാനത്ത് ഈ 38കാരന്റെ പേരു കാണാം.
വിരോധാഭാസമായി തോന്നാം. കളിയിലത്രത്തോളം കേമനല്ല, എന്നാല്‍ പ്രശസതിയില്‍ മുന്‍പനും. ഇതെങ്ങിനെ? യാഥാര്‍ത്ഥ്യം ചികയുമ്പോഴറിയാം, കളിക്കളത്തിനകത്തെ ആവറേജ് പ്രകടനവും കളത്തിന് പുറത്തെ ബെക്കാമെന്ന ബ്രാന്‍ഡ് ഇമേജിന്റെ മാര്‍ക്കറ്റിംഗും ശരിയായ രീതിയില്‍ സമന്വയിപ്പിച്ചതിന്റെ പരിണിതഫലമാണ് ഈ വിശേഷണത്തിനാധാരമായതെന്ന്.
1992ല്‍ തന്റെ പതിനേഴാം വയസ്സില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ബെക്കാം ആദ്യമയി പ്രൊഫഷണല്‍ കരാറിലേര്‍പ്പെടുമ്പോള്‍ അത്രത്തോളം മെച്ചമായിരുന്നില്ല ഫുട്‌ബോള്‍ താരങ്ങളുടെ സ്ഥിതി.
ലോകത്തേറ്റവുമധികം ആസ്വാദകരുള്ള ഫുട്‌ബോള്‍ ലീഗാണ് ഇംഗ്ലണ്ടിലേത്. എന്നാല്‍ അവിടെപ്പോലും താരങ്ങള്‍ വിരമിച്ച് കഴിഞ്ഞാല്‍ കഷ്ടമായിരുന്നു അവസ്ഥ. പിന്നെ മറ്റിടങ്ങളില്‍ പറയേണ്ടതില്ലല്ലോ.
രണ്ട് പതിറ്റാണ്ടിനിപ്പുറം 38-ാം വയസ്സില്‍ ബെക്കാം കളി നിര്‍ത്തുമ്പോള്‍ കാര്യങ്ങളൊന്നാകെ മാറിക്കഴിഞ്ഞു. ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ കളിക്കാരനായി കോടികള്‍ ചെലവഴിച്ച് മാര്‍ക്കറ്റിങ് തന്ത്രത്തിലൂടെ അതിനിരട്ടി തിരിച്ച് പിടിക്കുന്ന വന്‍വ്യവസായമായി ഫുട്‌ബോള്‍ മാറി.
അതിന്റെ മെച്ചം ക്ലബ്ബുകള്‍ക്കെന്ന പോലെ കളിക്കരനും കിട്ടുന്നുണ്ട്. ഇന്ന് പണക്കിഴികളുമായി മുന്‍നിര ക്ലബ്ബുകളും കോടികളുടെ പരസ്യ ഓഫറുകളുമായി ആഗോള കമ്പനികളും ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കും ലയണല്‍ മെസ്സിക്കും നെയ്മറിനും ചുറ്റും വലംവയ്ക്കുമ്പോള്‍ ഈ മാറ്റത്തിന് തുടക്കം കുറിച്ചത് ബെക്കാമാണെന്ന് നിസ്സംശയം പറയാം.
1997 കളോടെ ഉയര്‍ന്ന് വന്ന ബ്രാന്‍ഡ് ബെക്കാമെന്ന പുതിയ ലേബലാണ് ഫുട്‌ബോളിനപ്പുറത്തേക്ക് ബെക്കാം എന്ന കളിക്കാരന്റെ പ്രശസ്തി നീളാന്‍ തുടക്കമിട്ടത്. ഇതിന് കാരണമായതോ അക്കാലത്തെ ലോകപ്രശസ്തമായ വനിതാ മ്യൂസിക് ബാന്‍ഡായിരുന്ന സ്‌പൈസ് ഗേള്‍സിലെ വിക്ടോറിയയുമായുള്ള അടുപ്പവും.
പ്രീമിയര്‍ ലീഗിലെ ഉയര്‍ന്ന് വരുന്ന താരവും പോപ്പ് സംഗീതത്തിലെ പുതിയ വാഗ്ദാനവും തമ്മിലുള്ള ബന്ധം ബെക്കാമിന്റെ പ്രശസ്തി ഫുട്‌ബോളിനപ്പുറത്തേക്കെത്തിച്ചു. 1999ല്‍ ഇരുവരും വിവാഹിതരായതോടെ ബെക്കാമിന്റെ ജാതകവും തെളിഞ്ഞു.
വ്യത്യസ്ത മേഖലകളിലെ അതികായരായിരുന്ന രണ്ടുപേരും വിവാഹതിരായതോടെ സൂപ്പര്‍താരപരിവേഷമാണ് ലഭിച്ചത്. ബെക്കാമെന്ന പ്രഫഷണല്‍ ഫുട്‌ബോളറുടെ ഇമേജ് പതിന്‍മടങ്ങ് പ്രശസ്തിയിലേക്ക് കുതിച്ചുയരുകയായിരുന്നു.
ലോകോത്തര കമ്പനികളില്‍ പലതും തങ്ങളുടെ ഉല്‍പ്പന്നത്തിന്റെ പ്രചാരണത്തിനായി ബെക്കാമുമായി കരാറിലേര്‍പ്പെടാന്‍ മത്സരിച്ചു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രശസ്തിയോടൊപ്പം പണസമ്പാദനത്തിലെയും ഒന്നാമനായി ബെക്കാം ഉയര്‍ന്നു. താമസിയാതെ പല മൂന്നാം ലോക രാജ്യങ്ങളുടെയും മൊത്തം ദേശീയ ഉല്‍പ്പാദനത്തിനുമപ്പുറത്തേക്ക് ബെക്കാമിന്റെ വരുമാനം വര്‍ദ്ദിച്ചു.

അടുത്ത പേജില്‍ തുടരുന്നു
ഫോര്‍ബ്‌സ് മാസികയുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം 50.6 മില്ല്യണ്‍ ഡോളറാണ് ബെക്കാമിന്റെ വരുമാനം. ഇതില്‍ 6.5 മില്ല്യണ്‍ ഡോളര്‍ മാത്രമാണ് കളിക്കാരനെന്ന നിലയില്‍ ബെക്കാമിന് ശമ്പളമായി കിട്ടുത് എന്നതാണ് രസകരമായ വസ്തുത. ബാക്കി 44 മില്ല്യണ്‍ ഡോളറുമെത്തുന്നത് അഡിഡാസ്, സാംസങ്ങ്, സയിന്‍സ് ബറി, ബര്‍ജര്‍ കിംങ് എന്നീ ആഗോള കമ്പനികളുമായുള്ള പരസ്യകരാറുകള്‍ വഴി.

കളി മതിയാക്കി വിശ്രമിക്കാനൊരുങ്ങുമ്പോഴും ലോകഫുട്‌ബോളിലെ ഏറ്റവും ധനികനാണിന്ന് ബെക്കാം. നിലവില്‍ കളിച്ച് കൊണ്ടിരിക്കുന്ന റൊണാള്‍ഡോയും മെസ്സിയുമൊക്കെ ഇക്കാര്യത്തില്‍ എത്രയോ പിന്നിലാണെതാണ് വാസ്തവം.[]
ഫോര്‍ബ്‌സ് മാസികയുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം 50.6 മില്ല്യണ്‍ ഡോളറാണ് ബെക്കാമിന്റെ വരുമാനം. ഇതില്‍ 6.5 മില്ല്യണ്‍ ഡോളര്‍ മാത്രമാണ് കളിക്കാരനെന്ന നിലയില്‍ ബെക്കാമിന് ശമ്പളമായി കിട്ടുത് എന്നതാണ് രസകരമായ വസ്തുത. ബാക്കി 44 മില്ല്യണ്‍ ഡോളറുമെത്തുന്നത് അഡിഡാസ്, സാംസങ്ങ്, സയിന്‍സ് ബറി, ബര്‍ജര്‍ കിംങ് എന്നീ ആഗോള കമ്പനികളുമായുള്ള പരസ്യകരാറുകള്‍ വഴി. ക്രിസ്റ്റ്യാനോയുടെ വരുമാനം 42 .5 മില്ല്യണ്‍ ഡോളറും മെസ്സിയുടേത് 39 മില്ല്യണ്‍ ഡോളറും മാത്രം.
കഴിഞ്ഞ മെയ് 16ന് ഇരുപത് വര്‍ഷത്തെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ജീവിതത്തിന് അന്ത്യം കുറിച്ച് ബെക്കാം വിരമിച്ചപ്പോള്‍ പല പാശ്ചാത്യ മാധ്യമങ്ങള്‍ളും പങ്ക് വെച്ച പ്രധാന ആശങ്കയും ഇത് തെയായിരുന്നു.
കളിയില്‍ നിന്ന് വിരമിക്കുന്നതോടെ ബെക്കാമെന്ന ബ്രാന്‍ഡിനും ഇടിവുണ്ടാവുമോയെന്ന സംശയം. നിലവിലെ പ്രശസ്തി ഇനിയും നിലനിര്‍ത്താനാവുമോ എന്ന ആശങ്ക. ഒപ്പം ബെക്കാമൊഴിച്ചിടുന്ന താരസിംഹാസനത്തില്‍ ആസനസ്തനാവുന്ന പുതിയ അവകാശി ആരായിരിക്കുമെന്ന ആകാംക്ഷയും.
ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രശസ്തിയോടൊപ്പം പണസമ്പാദനത്തിലെയും ഓമനായി ബെക്കാം ഉയര്‍ന്നു. താമസിയാതെ പല മൂന്നാം ലോക രാജ്യങ്ങളുടെയും മൊത്തം ദേശീയ ഉല്‍പ്പാദനത്തിനുമപ്പുറത്തേക്ക് ബെക്കാമിന്റെ വരുമാനം വര്‍ധിച്ചു.![]()
ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം മൈക്കല്‍ ജോര്‍ദാനെപ്പോലെ ചുരുക്കം ചില താരങ്ങള്‍ക്ക് മാത്രമെ വിരമിച്ചതിന് ശേഷവും ആരാധകസ്‌നേഹവും ബ്രാന്‍ഡ് ഇമേജും നിലനിര്‍ത്തനായുള്ളു എന്നും ബെക്കാമിനതിന് കഴിയുമോയെന്നുമിവര്‍ വ്യാകുലപ്പെട്ടു. എന്നാലടുത്തൊന്നും ബെക്കാമിന്റെ പണസമ്പാദനത്തിലും പ്രശസ്തിക്കുമൊന്നും ഒരു കോട്ടവും സംഭവിക്കെല്ലെന്നാണ് സമീപകാല വാര്‍ത്തകള്‍ നല്‍കുന്ന സൂചന.
ഈ വര്‍ഷാവാസാനവും സോക്കറിലെ ഏറ്റവും ധനികനെന് 9 വര്‍ഷത്തെ ബെക്കാമിന്റെ അപ്രമാധിത്വത്തിനും, അടുത്തെങ്ങും ബെക്കാമെന്ന ബ്രാന്‍ഡിനും ഇടിവ് സംഭവിക്കില്ലെന്ന് സാരം.
കഴിഞ്ഞ മാര്‍ച്ചിലാണ് ചൈനയിലെ ഫുട്‌ബോളിന്റെ വളര്‍ച്ചക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡ് അംബാസിഡറായി ബെക്കാം ചുമതലയേറ്റത്. കോടികണക്കിന് രൂപയ്ക്കാണ് ചൈന പുതിയ ദൗത്യത്തിനായി ബെക്കാമുമായി കരാറിലായതെന്നാണ് സൂചന.
ചൈനാ സന്ദര്‍ശനവേളയില്‍ ആയിരങ്ങളാണ് ബെക്കാമിനെ കാണാനും ശ്രവിക്കാനുമായി ഒത്ത് കൂടിയത്. ഇതില്‍ കുട്ടികളും യുവാക്കളും യുവതികളും മുതിര്‍ന്നവരും എല്ലാം ഉള്‍പ്പെടുന്നു.
ഇപ്പോഴും ഫുട്‌ബോള്‍ ആരാധകര്‍ക്കിടയിലുള്ള സ്വീകാര്യതയാണ് ഇത് കാണിക്കുന്നത്. ഏപ്രിലില്‍ മാധ്യമ മുതലാളി റൂപര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പ്പിന് കീഴിലുള്ള സ്‌കൈ ടിവിയുമായി മറ്റൊരു കരാറിലും ബെക്കാം ഏര്‍പ്പെട്ടു കഴിഞ്ഞു.
ഐര്‍ലന്‍ഡിലും യുകെയിലും യുവാക്കള്‍ക്കിടയില്‍ ഫുട്‌ബോളിന്റെ സ്വീകാരിത വര്‍ധിപ്പിക്കുകയും ചാനലിന്റെ പ്രമോഷനായി പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടാനുമാണ് കരാര്‍.
ഇതിനായി അടുത്ത 5 വര്‍ഷത്തേക്ക് 30 മില്ല്യ ഡോളറിനാണ് ബെക്കാം കരാറൊപ്പിട്ടത്. എല്ലാം കൂടി ഈ വര്‍ഷാവസാനമാവുമ്പേഴേക്കും ചുരുങ്ങിയത് 50 മില്ല്യണ്‍ ഡോളറെങ്കിലും ബെക്കാം കൈക്കലാക്കിയിരിക്കും.
അങ്ങിനെയെങ്കില്‍ ഈ വര്‍ഷാവാസാനവും സോക്കറിലെ ഏറ്റവും ധനികനെന് 9 വര്‍ഷത്തെ ബെക്കാമിന്റെ അപ്രമാധിത്വത്തിനും, അടുത്തെങ്ങും ബെക്കാമെന്ന ബ്രാന്‍ഡിനും ഇടിവ് സംഭവിക്കില്ലെന്ന് സാരം.
