എഡിറ്റര്‍
എഡിറ്റര്‍
ചിത്രം വരയ്ക്കാനായി മമതയ്ക്ക് ഓഫീസില്‍ സ്റ്റുഡിയോ ഒരുങ്ങുന്നു
എഡിറ്റര്‍
Monday 18th November 2013 10:56pm

mamathapainting

കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ചിത്രം വരക്കാനായി ഓഫീസില്‍ തന്നെ സ്റ്റുഡിയോ ഒരുങ്ങുന്നു. മൂന്ന് വശവും സ്റ്റീല്‍ ചുമരുകളും ഒരു വശം ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്സും ഉപയോഗിച്ചുള്ള അത്യാധുനിക സ്റ്റുഡിയോ ആണ് നിര്‍മ്മിക്കുന്നത്.

മുഖ്യമന്ത്രിയുടെ സുരക്ഷയെ പരിഗണിച്ച് ഒരു വശം ബുള്ളറ്റ് പ്രൂഫ് ഗ്ലാസാക്കിയത്. പുതിയ മന്ത്രാലയമായ ‘നവാന്നൊ’ യിലാണ് സ്റ്റുഡിയോ നിര്‍മ്മിക്കുന്നത്. ഇവിടെ മുഖ്യമന്ത്രിയുടെ ഓഫീസിനു സമീപമുള്ള ടെറസിലവും സറ്റുഡിയോ ഒരുക്കുക. സംസ്ഥാന പൊതുമരാമത്തു വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണം.

വരയോടുള്ള പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ താല്‍പര്യം പ്രസിദ്ധമാണ്. കാണാനെത്തുന്ന വിശിഷ്ട വ്യക്തികള്‍ക്ക താന്‍ വരച്ച ചിത്രങ്ങള്‍ സമ്മാനിക്കാറുമുണ്ട് മമത. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവര്‍ക്ക് ഈയിടെ മമത തന്റെ ചിത്രങ്ങള്‍ സമ്മാനിച്ചിരുന്നു.

വിശേഷ അവസരങ്ങളില്‍ താന്‍ തന്നെ തയാറാക്കിയ ഗ്രീറ്റിങ്ങ്‌സ് കാര്‍ഡുകള്‍ ആണ് മമത മറ്റുള്ളവര്‍ക്ക് നല്‍കാറുള്ളത്. സര്‍ക്കാര്‍ പദ്ധതികള്‍ക്കുള്ള ലോഗോകളും മമത ഡിസൈന്‍ ചെയ്യാറുണ്ട്.

Advertisement