ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗിലെ ആവേശകരമായ മല്‍സരത്തില്‍ ആഴ്‌സനല്‍ ബാര്‍സലോണയെ 2-1ന് തകര്‍ത്തു. അര്‍ഷാവിന്‍, വാന്‍ പേര്‍സി എന്നിവര്‍ ആര്‍സനലിനായി ഗോള്‍ നേടിയപ്പോള്‍ ബാര്‍സയുടെ ഏകഗോള്‍ സ്‌കോര്‍ ചെയ്തത് ഡേവിഡ് വിയ്യയാണ്.

ബാര്‍സയുടെ ആക്രമണത്തോടെയാണ് കളി തുടങ്ങിയത്. ഇരുപത്തിയാറാം മിനുറ്റില്‍ ഡേവിഡ് വിയ്യയുടെ സൂപ്പര്‍ ഗോളിലൂടെ അവര്‍ മുന്നിലെത്തുകയും ചെയ്തു. ആദ്യ പകുതിയില്‍ സമനില വഴങ്ങാതിരിക്കാന്‍ ബാര്‍സ ശ്രദ്ധിച്ചു.

എന്നാല്‍ രണ്ടാം പകുതിയില്‍ ആര്‍സനലിന്റെ മുന്നേറ്റമാണ് കണ്ടത്. എഴുപത്തിയെട്ടാം മിനുറ്റില്‍ വാന്‍ പേര്‍സി ടീമിന് സമനില നേടിക്കൊടുത്തു. കളി അവസാനിക്കാന്‍ ഏഴുമിനുറ്റു ബാക്കിനില്‍ക്കെ അര്‍ഷാവിന്‍ ആര്‍സനലിന്റെ വിജയഗോള്‍ നേടുകയായിരുന്നു.