എഡിറ്റര്‍
എഡിറ്റര്‍
പൊലീസ് വാഹനത്തില്‍ ചിരിച്ചുകൊണ്ട് ദിലീപ്; പ്രതികരിക്കാനില്ലെന്ന് ആക്രമിക്കപ്പെട്ട നടിയുടെ കുടുംബം (വീഡിയോ)
എഡിറ്റര്‍
Monday 10th July 2017 7:47pm

കൊച്ചി: ദിലീപിന്റെ അറസ്റ്റ് സംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് ആക്രമിക്കപ്പെട്ട നടിയുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം അറസ്റ്റിലായ ദിലീപിനെ പൊലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്തു.

പൊലീസ് വാഹനത്തില്‍ ചിരിച്ചു കൊണ്ടിരിക്കുന്ന ദിലീപിനെയാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഗൂഢാലോചനയില്‍ ദിലീപിന് നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.


Also Read: ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിച്ചു; കൂടുതല്‍ ഉദ്യോഗസ്ഥര്‍ ആലുവയിലേക്ക്; വ്യക്തമായ തെളിവുണ്ടെന്ന് പൊലീസ്


ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആലുവ പൊലീസ് ക്ലബ്ബിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നേരത്തേ ദിലീപിന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിരുന്നു.

നടിയോട് ദിലീപിനുള്ള വൈരാഗ്യത്തിന് കാരണം വ്യക്തിപരമായ കാരണങ്ങളാണെന്ന് പൊലീസിന് ലഭിച്ച വിവരം. രാവിലെ മുതല്‍ ദിലീപിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. രഹസ്യ കേന്ദ്രത്തില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.


Don’t Miss: ബംഗാള്‍ കലാപം: വ്യാജ ചിത്രങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിന് പിന്നില്‍ ചിലരുടെ സമ്മര്‍ദ്ദമെന്ന് അറസ്റ്റിലായ പ്രതികളുടെ മൊഴി


കേസില്‍ പ്രധാന കുറ്റാരോപിതനായ പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലാണ് കേസില്‍ നിര്‍ണ്ണായകമായത്. രാവിലെ 6:45 ഓടെയാണ് ദിലീപിന്റെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രഹസ്യകേന്ദ്രത്തില്‍ വെച്ച് 10 മണിക്കൂറിലേറെ നേരം ദിലീപിനെ ചോദ്യം ചെയ്തു. ഇപ്പോള്‍ ആലുവ പൊലീസ് ക്ലബ്ബിലുള്ള ദിലീപിനെ നാളെ പുലര്‍ച്ചയോടെ മാത്രമേമജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുമെന്നാണ് വിവരം.

വീഡിയോ:

Advertisement