Categories

പാരിജാതം നായികക്കെതിരെ അറസ്റ്റ് വാറന്റ്

പിതാവിനെതിരെ മാതാവ് നല്‍കിയ കേസില്‍ സാക്ഷിയായ മകളും സീരിയല്‍ നടിയുമായ രസ്‌നയ്‌ക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പിതാവ് വെട്ടത്തൂര്‍ തോരക്കാട്ടില്‍ തോട്ടക്കുഴി അബ്ദുള്‍ നാസറിന്റെ പേരില്‍ മാതാവ് സാജിത നല്‍കിയ മര്‍ദ്ദക്കേസ് പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. പാരിജാതം എന്ന സീരിയലിലൂടെ പ്രശസ്തയായ നടി രസ്‌ന ഈ കേസില്‍ രണ്ടാം സാക്ഷിയാണ്‌.

വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ വാറണ്ട് പുറപ്പെടുവിച്ചിരുന്നുവെങ്കിലും റസ്‌ന എത്തിയില്ല. ഹാജരാവാതിരുന്നതിന് കാരണം ബോധിപ്പിച്ച് രസ്‌ന നല്‍കിയ അപേക്ഷ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കെ.എന്‍ ഹരികുമാര്‍ നിരസിച്ചു.

സീരിയലില്‍ തിരിക്കായതിനാലാണ് കോടതിയില്‍ ഹാജരാവാതിരുന്നതെന്നാണ് അപേക്ഷയില്‍ ബോധിപ്പിച്ചിരിക്കുന്നത്. വാറണ്ട് നിലവിലുള്ള സാക്ഷിയുടെ അപേക്ഷ പരിഗണിക്കാന്‍ വിസമ്മതിച്ച കോടതി മാര്‍ച്ച് 17നകം റസ്‌നയെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.

മകള്‍ സീരിയയില്‍ അഭിനയിച്ചു സമ്പാദിച്ച പണം ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കുന്നതിനായി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മര്‍ദ്ദിക്കുകയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കാണിച്ചാണ് ഭര്‍ത്താവിനെതിരെ രസ്‌നയുടെ മാതാവ് പരാതി നല്‍കിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.