nato says muamer gaddafi's time overട്രിപ്പോളി:ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിക്കും മകന്‍ സെയ്ഫ് അല്‍ ഇസ്ലാമിനുമെതിരെ അന്താര്ഷ്ട്രക്രിമിനല്‍ കോടതി അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചു. ഇന്റലിജന്‍സ് മേധാവി അബ്ദുള്ള സനൂനിയ്ക്കും വാറന്റുണ്ട്.

മനുഷ്യാവകാശലംഘനമാണ് ഗദ്ദാഫിയ്ക്കും കൂട്ടര്‍ക്കുമെതിരെയുള്ള ആരോപണം. ഇവര്‍ നിരായുധരായ ജനങ്ങളെ അകാരണമായി കൊന്നൊടുക്കിയെന്ന് കോടതി പറയുന്നു. പ്രാര്‍ത്ഥന കഴിഞ്ഞു മടങ്ങുന്നവരെയും മൃതദേഹം സംസ്‌കരിച്ചു മടങ്ങുന്നവരെപ്പോലും അദ്ദേഹം വെറുതെ വിട്ടില്ലെന്നും കോടതി ആരോപിച്ചു.

1200 ലധികം രേഖകളും വീഡിയോകളും പരിശോധിക്കുകയും സാക്ഷികളെ വിസ്തരിക്കുകയും ചെയ്തശേഷമാണ് ഗദ്ദാഫിയ്ക്കും കൂട്ടര്‍ക്കുമെര്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കിയതെന്ന് ഐ.സി.സി പ്രോസിക്യൂട്ടര്‍ മൊറേനോ ഒകാമ്പോ പറഞ്ഞു.

ബ്രസീല്‍, ബോട്‌സ്വാന, ഇറ്റലി എന്നിവിടങ്ങളില്‍നിന്നുള്ള മൂന്നു ജഡ്ജിമാര്‍ പ്രോസിക്യൂട്ടറുടെ ആവശ്യം പരിഗണിച്ചു തീരുമാനം പ്രഖ്യാപിക്കും.