തിരുവനന്തപുരം: ഹൈബി ഈഡന്‍ എം.എല്‍.എക്കെതിരെ തിരുവനന്തപുരം ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

Ads By Google

കെ.എസ്.യു പ്രസിഡന്റായിരിക്കെ തിരുവനന്തപുരം അട്ടകുളങ്ങര സബ്ജയിലിന് മുന്നില്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയ കേസിലാണ് അറസ്റ്റ് വാറണ്ട്.

ഇതേ കേസില്‍ കോടതിയില്‍ ഹാജരാവാന്‍ ഹൈബി ഈഡനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതേ വരെ കോടതിയില്‍ ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.