ചണ്ഡീഗഡ്: ബോളിവുഡ് നടിയും പഞ്ചാപ് കിങ്‌സ് ഇലവന്‍ ഉടമകളിലൊരാളുമായി പ്രീതി സിന്റക്കെതിരെ ചണ്ഡീഗഡ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പ്രീതിയെ കൂടാതെ വ്യവസായികളായ നെസ് വാഡിയ, മോഹിത് ബര്‍മന്‍ എന്നിവര്‍ക്കെതിരെയും വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

വാര്‍ഷിക വരുമാനം കാണിക്കാതിരുന്നതിനെ തുടര്‍ന്ന് കമ്പനി രജിസ്ട്രാറുടെ പരാതി പ്രകാരമാണ് കോടതി നടപടി. കോടതിയില്‍ ഹാജരാകാന്‍ ഒന്നിലദികം തവണ ആവശ്യപ്പെട്ടിട്ടും സിന്റയും മറ്റുള്ളവരും തയ്യാറായിരുന്നില്ല.

ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജെ എസ് സിദ്ദുവാണ് ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിച്ചത്.

അതേസമയം ടീമിന്റെ ഉടമകളിലൊരാളായ കരണ്‍ പോള്‍സ് കോടതിയില്‍ ഹാജരായി അടുത്ത ഹിയറിങിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് അറിയിച്ചു.