എഡിറ്റര്‍
എഡിറ്റര്‍
വേണ്ട വിവരങ്ങള്‍ നല്‍കിയിട്ടും കളിമണ്ണ് കടത്തുകാര്‍ക്കെതിരെ നടപടിയെടുത്തില്ല; തൃശ്ശൂര്‍ കളക്ടര്‍ക്ക് ലോകായുക്തയുടെ അറസ്റ്റ് വാറണ്ട്
എഡിറ്റര്‍
Monday 21st August 2017 11:39pm

തൃശൂര്‍: കുറ്റകൃത്യത്തിനെതിരെ കൃത്യമായ വിവരം നല്‍കിയിട്ടും നടപടിയെടുക്കാതിരുന്നതിന് തൃശ്ശൂര്‍ കളക്ടര്‍ക്ക് അറസ്റ്റ് വാറണ്ട്. മൂന്നരക്കോടി രൂപയുടെ കളിമണ്ണ് കടത്തുന്നതിനെ കുറിച്ച് വിവരം നല്‍കിയിട്ടും നടപടി സ്വീകരിക്കാതിരുന്ന കേസിലാണ് തൃശൂര്‍ കലക്ടര്‍ ഡോ.എ.കൗശിഗന് ലോകായുക്ത അറസ്റ്റ് വാറന്റ് നല്‍കിയിരിക്കുന്നത്. സിറ്റി പൊലീസ് കമീഷണറോടാണ് അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കളക്ടറെ കൂടാതെ ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് സുനില്‍കുമാറിനെയും അറസ്റ്റ് ചെയ്യാന്‍ ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് പയസ് സി. കുര്യാക്കോസും ജസ്റ്റിസ് എ.കെ. ബഷീറും അടങ്ങുന്ന ലോകായുക്ത ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്.

ആമ്പല്ലൂര്‍ കല്ലൂര്‍ ആലിക്കല്‍ കണ്ണംകുറ്റി ക്ഷേത്രത്തില്‍നിന്ന് മൂന്നര കോടി രൂപ വില വരുന്ന കളിമണ്ണ് കടത്തുന്നതിനെ കുറിച്ച് പരാതി നല്‍കിയിട്ടും കളക്ടര്‍ നടപടി സ്വീകരിച്ചില്ല എന്ന പൊതുപ്രവര്‍ത്തകന്‍ പി.എന്‍. മുകുന്ദന്റെ പരാതിയിന്മേലാണ് നടപടി.


Also Read:  എ.ബി.വി.പിക്ക് കനത്ത തിരിച്ചടി; ആര്‍.എസ്.എസ് ദേശീയക്യാമ്പ് നടന്ന അതേ കോളേജില്‍ മുഴുവന്‍ സീറ്റും വിജയിച്ചു എന്‍.എസ്.യു.ഐ


കൃഷി ചെയ്തു വരുന്ന നെല്‍പാടത്തില്‍ നിന്ന് കുളം നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ പേരില്‍ അനുമതിയില്ലാതെ കളിമണ്ണ് കടത്തിയെന്നും ഇത് ഏകദേശം മൂന്ന് കോടിയോളം രൂപയുടെ ഇടപാടാണെന്നാണ് പരാതിക്കാരന്‍ പറയുന്നത്. ഇക്കാര്യത്തെ കുറിച്ച കളക്ടര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

കളക്ടര്‍ക്ക് നേരില്‍ ഹാജരാകുവാന്‍ ലോകായുക്ത നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കളക്ടര്‍ ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെയുമുള്ളത്.

Advertisement