എഡിറ്റര്‍
എഡിറ്റര്‍
പി.സി വിഷണുനാഥിനും എം. ലിജുവിനും അറസ്റ്റ് വാറണ്ട്
എഡിറ്റര്‍
Thursday 13th September 2012 9:00am

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പി.സി.വിഷ്ണുനാഥ് എം.എല്‍.എയ്ക്കും എം.ലിജുവിനും അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

Ads By Google

2002 മാര്‍ച്ചില്‍ ലോ കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്ന എ.ബാബുവിനെ ആക്രമിച്ച കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട്.

കഴിഞ്ഞദിവസം ഹൈബി ഈഡന്‍ എം.എല്‍.എയ്‌ക്കെതിരെ അറസ്റ്റ് വാറണ്ടുണ്ടായിരുന്നു. പൊതുനിരത്തില്‍ ജാഥ നടത്തി മാര്‍ഗതടസം സൃഷ്ടിച്ചെന്ന കേസിലാണ് ഹൈബി ഈഡന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

Advertisement