തൃശൂര്‍: ഉപഭോക്താവിനെ കബളിപ്പിച്ചതിന്റെ പേരില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് (RIL) ചെയര്‍മാന്‍ മുകേഷ് അംബാനിക്കെതിരേ അറസ്റ്റ് വാറണ്ട്. തൃശൂര്‍ അതിവേഗ കോടതിയാണ് RIL ചെയര്‍മാനായ മുകേഷ് അംബാനിക്കെതിരെ ഉത്തരവിറക്കിയത്. അറുപതി ദിവസത്തിനകം അംബാനിയെ കോടതിയില്‍ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവിട്ടത്.

2003-ല്‍ എം.ജോസഫ് എന്ന വ്യക്തി 24,000 രൂപ മുടക്കി വാങ്ങിയ ഫോണിന് കമ്പനി പറഞ്ഞ പ്രകാരമുള്ള വാഗ്ദാനങ്ങളൊന്നും നല്‍കിയിരുന്നില്ല. തുടര്‍ന്ന് 2005ല്‍ ജോസഫ് നഷ്ടപരിഹാരം നല്‍കമണമെന്ന് ആവശ്യപ്പെട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. റിലയന്‍സ് പറഠ്ട പ്രകാരമുള്ള സൗജന്യ മെസേജോ, ഔട്ട് ഗോയിംഗ് കോളുകളോ ഉണ്ടായിരുന്നില്ലെന്ന് ജോസഫ് പരാതിയില്‍ പറയുന്നു.

Subscribe Us:

പരാതിയിന്‍മേല്‍ കോയതി വാദം അംഗീരിക്കുകയും നഷ്ടപരിഹാരമായി 24,000 രൂപയും, പരാതിപ്പെട്ട വര്‍ഷം മുതല്‍ അഞ്ച് വര്‍ഷത്തേക്ക് 12 ശതമാനം പലിശ ഈടാക്കാനും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതിയുത്തരവ് നഷ്ടപരിഹാരം നല്‍കാനോ മറ്റോ റിലയന്‍സ് തയ്യാറായില്ല. തുടര്‍ന്ന് റിലയന്‍സ് ഗ്രൂപ്പില്‍ നിന്നും നഷ്ടപരിഹാരത്തുക ഈടാക്കിത്തരണമെന്ന് കാണിച്ച് തൃശൂര്‍ അതിവേഗ കോടതിയെ സമീപിക്കുകയായിരുന്നു പരാതിക്കാരനായ ജോസഫ്. ഈ പരാതിയിലാണ് 2013 ഫെബ്രുവരി 15 നകം മുകേഷ് അംബാനിയെ കോടതിയില്‍ ഹാജരാക്കണമെന്ന ഉത്തരവ്. ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പ്രസിഡന്റ് പത്മിനി സുധീഷിന്റെതാണ് ഉത്തരവ്.