എഡിറ്റര്‍
എഡിറ്റര്‍
ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിച്ചു; കൂടുതല്‍ ഉദ്യോഗസ്ഥര്‍ ആലുവയിലേക്ക്; വ്യക്തമായ തെളിവുണ്ടെന്ന് പൊലീസ്
എഡിറ്റര്‍
Monday 10th July 2017 7:19pm

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിച്ചു. ഗൂഢാലോചനയില്‍ കേസില്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആലുവ പൊലീസ് ക്ലബ്ബിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നേരത്തേ ദിലീപിന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിരുന്നു.


Also Read: നടിയെ ആക്രമിച്ച സംഭവം: ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു; വാര്‍ത്ത മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു


നടിയോട് ദിലീപിനുള്ള വൈരാഗ്യത്തിന് കാരണം വ്യക്തിപരമായ കാരണങ്ങളാണെന്ന് പൊലീസിന് ലഭിച്ച വിവരം. രാവിലെ മുതല്‍ ദിലീപിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. രഹസ്യ കേന്ദ്രത്തില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.

കേസില്‍ പ്രധാന കുറ്റാരോപിതനായ പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലാണ് കേസില്‍ നിര്‍ണ്ണായകമായത്. രാവിലെ 6:45 ഓടെയാണ് ദിലീപിന്റെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.


Don’t Miss: ടി.പി സെന്‍കുമാറിനെതിരായ പരാതിയില്‍ ഡി.ജി.പി നിയമോപദേശം തേടി; കേസെടുക്കാമെന്ന് ലോ ഓഫീസര്‍


രഹസ്യകേന്ദ്രത്തില്‍ വെച്ച് 10 മണിക്കൂറിലേറെ നേരം ദിലീപിനെ ചോദ്യം ചെയ്തു. ഇപ്പോള്‍ ആലുവ പൊലീസ് ക്ലബ്ബിലുള്ള ദിലീപിനെ ഇന്ന് രാത്രി തന്നെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കുമെന്നാണ് വിവരം.

Advertisement