മലപ്പുറം: മഞ്ചേരിയില്‍ യുവാവിന്റെ കൈവെട്ടിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. എടവെണ്ണ സ്വദേശി സിറാജുദ്ദീനാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

കഴിഞ്ഞദിവസമാണ് യുവാവ് അടിയേറ്റ് മരിച്ച കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോവുകയായിരുന്ന പ്രതിയുടെ കൈ അക്രമികള്‍ വെട്ടിമാറ്റിയത്. തിരുവാലി തായംകോട് പുലിക്കോട്ടില്‍ ഫയാസ് (27) നാണ് വെട്ടേറ്റത്.  ഫയാസിനൊപ്പമുണ്ടായിരുന്ന സാജിദ് (26)നും വെട്ടേറ്റിരുന്നു. ഇതേ കേസിലെ 10ാം പ്രതിയാണ് സാജിദ്.

Subscribe Us:

2008ല്‍ തായംങ്കോട്ട് നടന്ന സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന്റെ  ടീമുകള്‍ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്ന് കാരക്കുന്ന പുലത്ത് പാറേങ്ങള്‍ അബ്ദുന്നാസര്‍ തലയ്ക്കടിയേറ്റ് മരിച്ചിരുന്നു. ഈ കേസിലെ ഒന്നാം പ്രതിയാണ് ഫയാസ്. കേസില്‍ ആകെ 12 പ്രതികളാണുള്ളത്.

വിചാരണയ്ക്കായി മഞ്ചേരി അതിവേഗ കോടതിയിലേക്കും വരും വഴിയാണ് ഫയാസിനും കൂട്ടുകാരനും വെട്ടേറ്റത്. അഞ്ച് ബൈക്കുകളിലായാണ് പ്രതികള്‍ സഞ്ചരിച്ചത്. പഴേടത്ത് എത്തിയപ്പോള്‍ ജീപ്പിലും ബൈക്കിലുമായി ഒരു സംഘം ഫയാസും സാജിദും സഞ്ചരിച്ച ബൈക്കിനെ പിന്തുടര്‍ന്നു. അതിനുശേഷം ഇവരുടെ  മുന്നില്‍ കടന്ന ജീപ്പ് ബൈക്കിന് മു്ന്നില്‍ നിര്‍ത്തി. ജീപ്പില്‍ നിന്നും മാരകായുധങ്ങളുമായി ഇറങ്ങിയ അക്രമിസംഘത്തെ കണ്ട് ഇവര്‍ ഓടിയെങ്കിലും പിന്തുടര്‍ന്ന അക്രമികള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

ബഹളം കേട്ട് ഒാടിക്കൂടിയ നാട്ടുകാരാണ് ഫയാസിനെയും സാജിദിനെയും അതുവഴി വന്ന ഓട്ടോയില്‍ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. കൊല്ലപ്പെട്ട അബ്ദുല്‍ നാസറിന്റെ ബന്ധു പാറേങ്ങള്‍ ഖാലിദിനെയും കണ്ടാലറിയാവുന്ന നാലുപേരെയും പ്രതിചേര്‍ത്ത് എടവണ്ണ പോലീസ് കേസെടുത്തിട്ടുണ്ട്.

Malayalam news

Kerala news in English