ന്യൂദല്‍ഹി: ദല്‍ഹി സ്‌ഫോടനത്തില്‍ ഹുജി പ്രവര്‍ത്തകന്‍ ഹാഫിസ് എന്നറിയപ്പെടുന്ന ആമിര്‍ ഉള്‍പ്പടെ 5 പേര്‍ അറസ്റ്റിലായതായി സൂചന.പ്രതികളില്‍ ഒരാള്‍ മലയാളിയെന്ന് സൂചനയുണ്ട്. അറസ്റ്റ് സംബന്ധിച്ച വിശദാംശങ്ങള്‍ മന്ത്രി പി. ചിദംബരം ഇന്ന് അറിയിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഇവരില്‍ അമീര്‍ അബ്ബാസും ഹിലാല്‍ അമീനും കിഷ്ത്വാറില്‍ അറസ്റ്റിലായി. സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസാണ്. പദ്ധതി ആസൂത്രണം ചെയ്തത് കാശ്മീരില്‍. അറസ്റ്റിലായവരെല്ലാം 25നും 30നും വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍. സ്‌ഫോടനം ആസൂത്രണം ചെയ്തവര്‍ക്ക് തബ്‌ലീഗി ജമാഅത്തെ എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന് സൂചനയുള്ളതായി എന്‍. ഐ. എ പറയുന്നു.