പ്രണയവിവാഹങ്ങള്‍ ഇന്ന് സര്‍വ്വസാധാരണമാണ്. അറേജ്ഡ് മാരേജിനെക്കാള്‍ ഇക്കാലത്ത് നടക്കുന്നത് പ്രണയവിവാഹമാണെന്ന് പറഞ്ഞാല്‍ തെറ്റാനിടയില്ല. എന്നാല്‍ പ്രണയവിവാഹത്തിന് ആയുസ്സ് കുറയുമെന്നാണ് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ റോബര്‍ട്ട് എപ്സ്റ്റിന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

പ്രണയവിവാഹങ്ങളെക്കാള്‍ നല്ലത് വീട്ടുകാര്‍ ആലോചിച്ചുറപ്പിക്കുന്ന വിവാഹങ്ങളാണെന്നാണ് റോബര്‍ട്ട് പറയുന്നത്. കുടുംബം, ജോലി, സാമ്പത്തികാവസ്ഥ, സാമൂഹിക പൊരുത്തം എന്നീ കാര്യങ്ങളെല്ലാം നോക്കിയാണ് വീട്ടുകാര്‍ വിവാഹം ആലോചിക്കുന്നത്. എന്നാല്‍ പ്രണയവിവാഹങ്ങളില്‍ മിക്കതും അഭിനിവേശത്തിന്റെ പുറത്ത് നടക്കുന്നതാണെന്നും വിവാഹശേഷം ദമ്പതികള്‍ക്കിടയിലുള്ള പ്രണയം കുറയുമെന്നും റോബേര്‍ട്ട് പറയുന്നു.

എട്ടുവര്‍ഷത്തോളം വിവിധ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ ഈവാദം. ഇന്ത്യ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളെ വിവാഹത്തിന്റെ കാര്യത്തില്‍ മാതൃകയാക്കണമെന്നാണ് റോബേര്‍്ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ രാജ്യങ്ങളില്‍ അറേഞ്ച്ഡ് മാരേജുകള്‍ കൂടുതലാണെന്നതാണിതിന് കാരണം.