ലണ്ടന്‍: ഓസ്‌കാര്‍ ജേതാവ് എ ആര്‍ റഹ്മാന്റെ സംഗീത പരിപാടിയില്‍ നിന്ന് കാണികള്‍ ഇറങ്ങിപ്പോയി എന്ന ആരോപണത്തിനെതിരെ സംഗീതലോകത്തെ പ്രശസ്തര്‍ രംഗത്ത്. സംഗീതത്തിന് ഭാഷയോ അതിര്‍വരമ്പുകളോ ഇല്ല ഭാഷയുടെ പേരില്‍ സംഗീതത്തെ അധിക്ഷേപിക്കരുത് എന്നും അവര്‍ വ്യക്തമാക്കി.

എ ആര്‍ റഹ്മാന്‍ ലണ്ടനില്‍ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ തമിഴ് പാട്ടുകള്‍ മാത്രം പാടിയെന്ന് ആരോപിച്ച് ഒരു കുട്ടം ആള്‍ക്കാര്‍ പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നു.ബോളിവുഡില്‍ എത്രയോ പാട്ടുകളൊരുക്കിയ എ.ആര്‍ റഹ്മാനില്‍ നിന്ന് ഇത്തരമൊരു വേര്‍തിരിവ് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഈക്കുട്ടര്‍ സോഷ്യല്‍ മീഡിയയിലുടെ ആരോപിച്ചത്


dont miss it ചെന്നൈ സുപ്പര്‍ കിങ്‌സിന്റെ തിരിച്ച് വരവിന് ‘തല’യുടെ രാജകീയ വരവേല്‍പ്പ്


ഇതിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. സംഗീതത്തിന് ഭാഷയിലെന്നും ഇതു ഹിന്ദി സംസാരിക്കുന്നവരുടെ കള്ളക്കണ്ണീരാണെന്നുമാണ് സംഗീത ആരാധകര്‍ പറയുന്നത്.ഗായകരായ ജാവേദ് അലി, ഉഷാ ഉതുപ്പ്, ചിന്‍മയി ശ്രീപദ, തലത് അസീസ്, മഹാലക്ഷ്മി അയ്യര്‍, ഗ്രാമി അവാര്‍ഡ് ജേതാവ് തന്‍വി ഷാ തുടങ്ങിയവരാണ് എ.ആര്‍ റഹ്മാന് പിന്തുണയുമായി രംഗത്തെത്തിയത്.

ലണ്ടനിലെ പരിപാടിയില്‍ ഞാനുമുണ്ടായിരുന്നു നന്നായി പരിപാടി ആസ്വദിച്ചു. പരിപാടിയില്‍ ഹിന്ദിപാട്ടും തമിഴ് പാട്ടും ഒരേ പോലെ അദ്ധേഹം ആലപിച്ചിട്ടുണ്ട്. ജാവേദ് അലി വ്യക്തമാക്കി. 40തില്‍ അധികം വര്‍ഷമായി 17 ഭാഷകളില്‍ താന്‍ പാടിയിട്ടുണ്ട് അപ്പോഴൊന്നും ഭാഷയുടെ അതിര്‍വരമ്പുകള്‍ തനിക്ക് വിലങ്ങ് തടിയായിട്ടില്ല ഭാഷയുടെ പേരിലുള്ള ഈ വിവാദം തികച്ചും അനാവശ്യമാണെന്നും ഉഷാ ഉതുപ്പ് പറഞ്ഞു.

വെംബ്ലിയിലെ എസ്.എസ് അറീനയില്‍ ജൂലായ് എട്ടിന് നെത്രു, ഇന്ദ്രു, നാലയ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. സംഗീത ലോകത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായാണ് പരിപാടി. ഏഴു വര്‍ഷത്തിന് ശേഷം എ.ആര്‍ റഹ്മാന്‍ ലണ്ടനില്‍ പാടുന്ന എന്ന പ്രത്യേകതയും പരിപാടിക്കുണ്ടായിരുന്നു.