മരട്: നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് അരൂര്‍-ഇടപ്പള്ളി ദേശീയപാതയില്‍ ടോള്‍പിരിവ് നിര്‍ത്തിവെച്ചു. അരൂര്‍ മുതല്‍ ഇടപ്പള്ളിവരെ നാലുവരിപ്പാത പൂര്‍ണമായും തുറന്നുകൊടുത്തതോടെ സമീപവാസികള്‍ക്കും ടോള്‍ നല്‍കേണ്ട അവസ്ഥയാണുള്ളത്.  ഇതിനെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കുമ്പളം പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, കൃഷിഭവന്‍, പ്രാഥമികാരോഗ്യകേന്ദ്രം, സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലേക്കുപോകാനും ടോള്‍ നല്‍കണം. ഇതാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയത്.

സംഭവത്തെത്തുടര്‍ന്ന് അരൂര്‍-ഇടപ്പള്ളി ദേശീയപാതയിലെ ടോള്‍പിരിവ് പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ