സാന്‍ ഫ്രാന്‍സിസികോ: സ്വവര്‍ഗവിവാഹത്തെ അനുകൂലിച്ച് കാലിഫോര്‍ണിയാ ഗവര്‍ണറും ഹോളിവുഡ് താരവുമായ ആര്‍നോള്‍ഡ് ഷ്വാസ്‌നൈഗര്‍ രംഗത്ത്. സ്വവര്‍ഗവിവാഹത്തിന് അനുകൂലമായി ഷ്വാസ്‌നൈഗറും അറ്റോണി ജനറല്‍ ജെറി ബ്രോണും പ്രമേയം കൊണ്ടുവന്നിട്ടുണ്ട്. നേരത്തെ സ്വവര്‍ഗ വിവാഹത്തിന് നിരോധനം കാലിഫോര്‍ണിയയില്‍ നടപ്പാക്കിയ നിരോധനം യു എസ് കോടതി റദ്ദാക്കിയിരുന്നു.

സ്വവര്‍ഗ്ഗ സ്‌നേഹികള്‍ക്കെതിരേ വിവേചനപരമായ നിയമം കൊണ്ടുവരാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് വിധി പുറപ്പെടുവിക്കവേ കോടതി അഭിപ്രായപ്പെട്ടു. 2008 മുതലാണ് കാലിഫോര്‍ണിയയില്‍ സ്വവര്‍ഗ വിവാഹത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. കോടതിവിധിയെ അഭിനന്ദിച്ച് നിരവധി ആളുകള്‍ കാലിഫോര്‍ണിയയില്‍ പ്രകടനം നടത്തി.