എഡിറ്റര്‍
എഡിറ്റര്‍
അര്‍ണബ് ഗോസ്വാമിയുടെ ചാനലിന്റെ പേര് മാറ്റുന്നു
എഡിറ്റര്‍
Wednesday 1st February 2017 11:50am

arnab


വാര്‍ത്താ വിതരണ മന്ത്രാലയം അണ്ടര്‍സെക്രട്ടറിക്ക് അര്‍ണബ് ഗോസ്വാമിയെഴുതിയ കത്തിലാണ് ചാനലിന്റെ പേര് മാറ്റിയതായി വ്യക്തമാക്കുന്നത്.


ന്യൂദല്‍ഹി:  പുതിയ ചാനലിന്റെ പേരിനെതിരെ പരാതി ഉയര്‍ന്നതിന് പിന്നാലെ ചാനലിന്റെ പേര് അര്‍ണബ് മാറ്റുന്നു. ‘റിപ്പബ്ലിക്ക്’ എന്നതില്‍ നിന്നും ‘റിപ്പബ്ലിക്ക് ടി.വി’ എന്നാക്കിയാണ് മാറ്റുന്നത്. ചാനലിന് ‘റിപ്പബ്ലിക്ക്’ എന്ന പേര് അനുവദിക്കരുതെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് പേരുമാറ്റിയത്.

വാര്‍ത്താ വിതരണ മന്ത്രാലയം അണ്ടര്‍സെക്രട്ടറിക്ക് അര്‍ണബ് ഗോസ്വാമിയെഴുതിയ കത്തിലാണ് ചാനലിന്റെ പേര് മാറ്റിയതായി വ്യക്തമാക്കുന്നത്.


Read more: മക്കളുടെ അനുവാദമില്ലാതെ ചികിത്സ തീരുമാനിക്കാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയത്: ആശുപത്രിക്കെതിരെ ഇ. അഹമ്മദിന്റെ മക്കള്‍ പൊലീസില്‍ പരാതി നല്‍കി


ഔദ്യോഗിക ചിഹ്നങ്ങളും പേരുകളും വാണിജ്യ, പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വിലക്കുന്ന 1950ലെ നിയമം ചൂണ്ടിക്കാണിച്ചാണ് സുബ്രഹ്മണ്യം സ്വാമി കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുന്നത്. കേന്ദ്രം നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞിരുന്നു.

അര്‍ണബ് ഗോസ്വാമിയും ഭാര്യയും ആരംഭിക്കുന്ന ചാനലില്‍ ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിനും നിക്ഷേപമുണ്ട്.

ടൈംസ്‌നൗ ചാനലിന്റെ ചീഫ് എഡിറ്ററായിരുന്ന അര്‍ണബ് ഗോസ്വാമി ആ സ്ഥാനം രാജിവെച്ച ശേഷമാണ് ‘റിപ്പബ്ലിക്ക്’ ആരംഭിച്ചത്. അര്‍ണബിനു ശേഷം ടൈംസ് നൗവിന്റെ ചീഫ് എഡിറ്ററായി എത്തിയത് രാഹുല്‍ ശിവശങ്കറായിരുന്നു.

li

Advertisement