എഡിറ്റര്‍
എഡിറ്റര്‍
സൈനിക അട്ടിമറി വാര്‍ത്ത ഫലഭൂയിഷ്ഠമായ തലയില്‍ നിന്ന്: വി.കെ സിങ്
എഡിറ്റര്‍
Monday 18th November 2013 7:29am

v-k-singh

മുംബൈ: സൈന്യം അട്ടിമറിക്ക് ശ്രമിച്ചുവെന്ന വ്യാജ വാര്‍ത്ത നല്ല ഫലഭൂയിഷ്ഠമായ തലയില്‍ നിന്ന് വന്നതാണെന്ന് മുന്‍ സൈനിക മേധാവി ജനറല്‍ വി.കെ സിങ്.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സൈന്യം അട്ടിമറിക്ക് ശ്രമിച്ചുവെന്ന വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് വി.കെ സിങ് വിശദീകരണവുമായി മുന്നോട്ട് വന്നത്.

വാര്‍ത്ത വന്നത് ഫലഭൂയിഷ്ഠമായ തലയില്‍ നിന്നാണെന്നും അത് ചിലരുടെ നിര്‍ദേശങ്ങളെ തുടര്‍ന്നാണെന്നും വി.കെ സിങ് പറഞ്ഞു.

ചില ദൗത്യങ്ങള്‍ക്കുള്ള കാര്യക്ഷമത പരിശോധിക്കാനുള്ള സൈന്യത്തിന്റെ സാധാരണ മാര്‍ച്ചായിരുന്നു നടന്നത്. അത് അട്ടിമറിയായി ചിത്രീകരിക്കുകയാണെങ്കില്‍ ദൈവം സഹായിക്കട്ടേയെന്ന് മാത്രമേ പറയാനാകൂ.

മാര്‍ച്ചിന്റെ ഭാഗമായി വിക്ഷേപണത്തിന് തയ്യാറാക്കിയ മിസൈലുകള്‍ ആവശ്യമുള്ളതായിരുന്നു. അമ്പതുകളിലും അറുപതുകളിലും ഭരണകൂടത്തിന് സൈന്യത്തിനെ ഭയമുണ്ടായിരുന്നു.

കാലക്രമേണ സൈന്യത്തില്‍ നിന്ന് അകലുകയാണ് സര്‍ക്കാര്‍ ചെയ്തത്. രാജ്യത്തെ കുറിച്ച് മാത്രം ചിന്തിക്കുന്നവരാണ് സൈനികര്‍. എല്ലാ സമയത്തും രാജ്യത്തിന് മുന്‍ഗണന നല്‍കുന്ന സ്വഭാവാണ് സൈനികരുടേത്.

അത് കഴിഞ്ഞിട്ടേ കുടുംബം പോലുമുള്ളൂ. അതിനാലാണ് ഇത്തരമൊരു ഭയമുണ്ടെന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടാകുന്നത്- വി.കെ സിങ് പറഞ്ഞു.

‘ധൈര്യവും കുറ്റപ്പെടുത്തലും’ എന്ന ആത്മകഥ പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വി.കെ സിങ്.

Advertisement