എഡിറ്റര്‍
എഡിറ്റര്‍
കാശ്മീരില്‍ ജീപ്പിനു മുന്നില്‍ യുവാവിനെ കെട്ടിയിട്ട മേജര്‍ക്ക് സൈനിക ബഹുമതി
എഡിറ്റര്‍
Monday 22nd May 2017 8:56pm

 

ശ്രീനഗര്‍: കശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷ നേടുന്നതിനെന്ന പേരില്‍ യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ട സൈനിക മേധാവിക്ക് സൈനിക മെഡല്‍. ജീപ്പിന്റെ ബേണറ്റിനു മുന്നില്‍ യുവാവിനെ കെട്ടിയിടാന്‍ നേതൃത്വം നല്‍കിയ മേജര്‍ നിതിന്‍ ഗോഗോയ്ക്കാണ് ‘ആര്‍മി ചീഫ് കമാന്‍ഡേഴ്‌സണ്‍ കാര്‍ഡ്’ ലഭിച്ചിരിക്കുന്നത്.


Also read ‘നീചനായ ഇന്ത്യക്കാരാ നീയിത് അര്‍ഹിക്കുന്നു’; ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടാക്‌സി ഡ്രൈവര്‍ക്ക് നേരെ വംശീയ ആക്രമണം 


കലാപത്തിന് എതിരായ മികച്ച സേവനത്തിനാണ് നിതിന്‍ ഗോഗോയ്ക്ക് ആര്‍മി ചീഫ് കമാന്‍ഡേഴ്‌സണ്‍ കാര്‍ഡ് ബഹുമതി ലഭിച്ചിരിക്കുന്നത്. യുവാവിനെ മനുഷ്യ കവചമാക്കിയ സംഭവത്തില്‍ ഇദ്ദേഹത്തിന് എതിരെ അന്വേഷണം നടക്കുന്നുണ്ട്.

കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന് ശ്രീനഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനിടെയാണ് ഫാറൂഖ് അഹമ്മദ് ഖാന്‍ എന്ന ഇരുപത്താറുകാരനെ സൈന്യം ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് മനുഷ്യ കവചം തീര്‍ത്തത്. ബല്‍ഗാം ജില്ലയില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാനാണ് ഇയാളെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ടത്.

യുവാവിനെ കെട്ടിയിട്ട വീഡിയോ പുറത്തുവന്നതോടെ സംഭവം വിവാദമായിരുന്നു. സൈന്യത്തിനെ കല്ലെറിഞ്ഞ സംഘത്തിന്റെ തലവന്‍ എന്നാരോപിച്ചാണ് ഫാറൂഖിനെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ടിരുന്നത്.


Dont miss ജനനേന്ദ്രിയം മുറിച്ച സംഭവം; ശശി തരൂറിന്റെ പ്രതികരണം അതിശയിപ്പിക്കുന്നത്: കോടിയേരി


എന്നാല്‍ താന്‍ കല്ലെറിഞ്ഞിട്ടില്ലെന്നും വോട്ട് ചെയ്ത് തിരികെ വരുമ്പോള്‍ സൈനികള്‍ പിടികൂടുകയായിരുന്നെന്നുമാണ് ഫാറൂഖ് പറയുന്നത്. അഞ്ചു മണിക്കൂറോളം തന്നെ ജീപ്പില്‍ കെട്ടിയിട്ടതായാണഅ ഫാറൂഖ് പറയുന്നത്. കഴിഞ്ഞയാഴ്ച ഗോഗോയുടെ നടപടിയെ പിന്തുണച്ച് പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെ സൈന്യം ആദരിക്കുന്നത്.

Advertisement