ശ്രീനഗര്‍: ശ്രീനഗറിലെ ബന്ദിപൊര ജില്ലയിലെ സൈനിക ക്യാമ്പില്‍ തീപിടുത്തത്തെ തുടര്‍ന്ന് ഒഫീസര്‍ മരിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Ads By Google

ലഫ്. കേണല്‍ എസ്. ആപ്‌തേ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ക്യാമ്പിനുള്ളിലെ നാല് കൂടാരങ്ങള്‍ തീപിടിത്തത്തില്‍ നശിച്ചു.

ശ്രീനഗറില്‍നിന്നും 35 കിലോമീറ്റര്‍ അകലെയാണ് ക്യാമ്പ്. ക്യാമ്പിലുള്ള മറ്റു സൈനികര്‍ സുരക്ഷിതരാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു.

തീപിടുത്തത്തില്‍ അഞ്ചു കുടിലുകളും കത്തിനശിച്ചിട്ടുണ്ട്. സുനീര്‍വാണി മേഖലയിലെ പ്രത്യേക സേന ക്യാംപിലായിരുന്നു അപകടം. സംഭവത്തില്‍ സൈനിക ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.