എഡിറ്റര്‍
എഡിറ്റര്‍
സൈന്യം രാഷ്ട്രീയത്തില്‍ ഇടപെടരുത്: സുപ്രീം കോടതി
എഡിറ്റര്‍
Saturday 20th October 2012 8:14am

ഇസ്‌ലാമാബാദ്: സൈന്യം രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് സുപ്രീം കോടതി. പാക്കിസ്ഥാനിലെ ശക്തരായ സൈനിക മേധാവികള്‍ക്കെതിരെയാണ് സുപ്രീംകോടതിയുടെ ഈ പരാമര്‍ശം. പ്രത്യേക ഉത്തരവിലൂടെയാണ് സൈന്യം ഇക്കാര്യം വ്യക്തമാക്കിയത്.

Ads By Google

16 വര്‍ഷം പഴക്കമുള്ള കേസ് പരിഗണിച്ചാണ് കോടതി ഉത്തരവിറക്കിയത്. രാഷ്ട്രീയ സഖ്യങ്ങളെ സൈന്യം സ്‌പോണ്‍സര്‍ ചെയ്യുന്നുവെന്ന റിട്ട. എയര്‍ചീഫ് മാര്‍ഷലിന്റെ ഹര്‍ജിയിലാണ് ഉത്തരവ്. പാക് സൈന്യം രാഷ്ട്രീയത്തില്‍ നിന്ന് അകന്നുനില്‍ക്കണമെന്ന് ഹരജി പരിഗണിച്ച ചീഫ് ജസ്റ്റീസ് ഇഫ്തിക്കര്‍ ചൗധരി വ്യക്തമാക്കി.

ജനാധിപത്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിലോ രാഷ്ട്രീയ പ്രവര്‍ത്തനത്തിലോ സൈന്യത്തിന്റെ ഇടപെടല്‍ ആവശ്യമില്ലെന്നും രാജ്യസുരക്ഷയാണ് അവരുടെ കര്‍മമേഖലയെന്നും ജസ്റ്റീസ് ചൗധരി പറഞ്ഞു.

കോടതിയുടെ ഈ ഉത്തരവ് പാക് സൈന്യവുമായുള്ള തുറന്ന പോരിന് കളമൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കുന്നതും സൈന്യം അധികാരം പിടിച്ചടക്കുന്നതും പാക്കിസ്ഥാനില്‍ പുതുമയുള്ള കാര്യമല്ല. സ്വാതന്ത്ര്യലബ്ധിയ്ക്കു ശേഷം പാക്കിസ്ഥാന്‍ വര്‍ഷങ്ങളോളം സൈനിക ഭരണത്തിന്‍ കീഴില്‍ കഴിഞ്ഞിട്ടുണ്ട്.

Advertisement