ന്യൂദര്‍ഹി ആദര്‍ശ് ഹൗസിങ് സൊസൈറ്റി കുംഭകോണം  അന്വേഷണം സൈന്യം ഈയാഴ്ച ആരംഭിക്കും. അഴിമതിയുമയി ബന്ധപ്പെട്ട് എല്ലാ സൈനിക ഉദ്യോഗസ്ഥരുടേയും  പങ്കും അന്വേഷിക്കും. നാല്‍പതിലധികം ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിച്ചുകൊണ്ടിരിക്കുകായണെന്നാണ് വിവരങ്ങള്‍. ഇതില്‍ റിട്ടയര്‍ ചെയ്തവരും ഉള്‍പ്പെടും.

അഴിമതിയുമായി ബന്ധപ്പെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്റെ പങ്ക് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ പ്രണബ് മുഖര്‍ജിയും, പ്രതിരോധമന്ത്രി എ.കെ ആന്റെണിയും കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് സോണിയാ ഗാന്ധി ഇരുവരോടും പറഞ്ഞത്. റിപ്പോര്‍ട്ട് പരിശോധിച്ചശേഷമേ ചവാന്റെ രാജിയില്‍ തീരുമാനമുണ്ടാവൂ.

ഒബാമയുടെ സന്ദര്‍ശനത്തിനു ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.