Categories

കശ്­മീ­രില്‍ സൈ­ന്യ­മിറങ്ങി

ശ്രീനഗര്‍: സംഘര്‍ഷം തുടരുന്ന ശ്രീനഗറില്‍ സമാധാനം പനഃസ്ഥാപിക്കാനായി സൈന്യത്തെ വിന്യസിച്ചു. നഗരത്തിലും കശ്മീര്‍ താഴവരയിലെ മറ്റ് പ്രദേശങ്ങളിലും പ്രഖ്യാപിച്ച കര്‍ഫ്യു തുടരുമെന്നും അധികൃതര്‍ അറിയി­ച്ചു.

കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കേന്ദ്രം ശ്രീനഗറില്‍ സൈന്യത്തെ വിന്യസിക്കാന്‍ അനുമതി നല്‍കിയത്.

അനന്ത്‌­നാഗ്, പാമ്പോര്‍, പുല്‍വാന, കുല്‍ഗാം, കുപ്‌­വാര, സോപോര്‍, ബാരമുല്ല എന്നിവിടങ്ങളില്‍ കര്‍ഫ്യൂ തുടരും. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ സൈന്യം ഫ്‌ലഗ് മാര്‍ച്ച് നടത്തി. അമര്‍നാഥ് യാത്രയുടെ സുരക്ഷയ്ക്കും നുഴഞ്ഞുകയറ്റക്കാരെ പിടിക്കാനുമായി പോലീസ് സേനയെ വിന്യസിച്ചതാണ് സംഘര്‍ഷക്കാര്‍ക്ക് നഗരത്തില്‍ അനുകൂലമായ സ്ഥിതിയുണ്ടാക്കിയത്.

സുരക്ഷാസേനയുടെ വെടിവെപ്പിലും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലുമായി ശ്രീനഗറില്‍ യുവതി ഉള്‍പ്പെ­ടെ നാലുപേര്‍ കൂടി മരിച്ചതോടെ കശ്മീര്‍ വീണ്ടും സംഘര്‍ഷത്തിന്റെ പിടിയിലായി. ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. സുരക്ഷാഭടന്മാര്‍ ഉള്‍പ്പെടെ നൂറോളം പേര്‍ക്ക് പരിക്കുണ്ട്. ശ്രീനഗറില്‍ വീണ്ടും അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രണ്ടാഴ്ച മുമ്പ് അനന്ത്‌­നാഗില്‍ മൂന്ന് യുവാക്കള്‍ സുരക്ഷാസേനയുടെ വെടിയേറ്റു മരിച്ചതിനെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷമാണ് ചൊവ്വാഴ്ച കലാപത്തിന്റെ വക്കോളമെത്തിയത്.

ചൊവ്വാഴ്ചത്തെ സംഭവത്തോടെ രണ്ടാഴ്ചയ്ക്കിടെ ശ്രീനഗറില്‍ സുരക്ഷാസേനയുടെ വെടിയേറ്റു മരിച്ച നാട്ടുകാരുടെ എ­ണ്ണം 15 ആയി.
ശ്രീനഗറിനോടു ചേര്‍ന്ന ബത്മലൂവില്‍ ചൊവ്വാഴ്ച രാവിലെ അക്രമാസക്തരായ പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ ഫയാസ് അഹമ്മദ് വാഹി എന്നയാളാണ് മരിച്ചത്. തലേദിവസം രാത്രി സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിനിടെ പ്രക്ഷോഭകരിലൊരാള്‍ ഓവുചാലില്‍ വീണു മരിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ചു നടന്ന റാലിയാണ് അക്രമാസക്തമായത്. തുടര്‍ന്ന് സുരക്ഷാസേന വെടിവെക്കുകയായിരുന്നു.



LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.