എഡിറ്റര്‍
എഡിറ്റര്‍
സൈന്യം തന്നെ ഒരിക്കലും കൈവിട്ടിട്ടില്ല: കേണല്‍ പുരോഹിത്; വീണ്ടും രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിക്കുന്നു
എഡിറ്റര്‍
Wednesday 23rd August 2017 9:44am


മുംബൈ: മാലേഗാവ് സ്‌ഫോടനക്കേസില്‍ ജാമ്യം കിട്ടിയതിന് ശേഷം പ്രതികരണവുമായി ലഫ്റ്റനന്റ് കേണല്‍ പുരോഹിത്. ‘സൈന്യം തന്നെ കൈവിട്ടിട്ടില്ല. പൂര്‍ണ്ണ വിശ്വാസമാണുള്ളത്. സഹപ്രവര്‍ത്തകരടക്കം തനിക്ക് പിന്നില്‍ ഉറച്ചുനിന്നിരുന്നു. സൈന്യത്തില്‍ നിന്നും പുറത്തായെന്ന വിചാരം എനിക്ക് ഒരിക്കല്‍ പോലും ഉണ്ടായിരുന്നില്ല’. പുരോഹിത് പറഞ്ഞു.

തനിക്ക് വീണ്ടും സൈനിക യൂണിഫോം അണിയണം. എന്റെ ശരീരത്തിന്റെ ഭാഗമാണത്. അത് തിരിച്ചു കിട്ടുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നും പുരോഹിത് പറഞ്ഞു.

എന്‍.ഐ.എയും നേരത്തെ കേസ് അന്വേഷിച്ച എ.ടി.എസും സമര്‍പ്പിച്ചിരുന്ന ചാര്‍ജ് ഷീറ്റുകളില്‍ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി തിങ്കളാഴ്ച പുരോഹിതിന് ജാമ്യം അനുവദിച്ചിരുന്നത്.


Read more:  ആരാണ് കേണല്‍ പുരോഹിത്


ജാമ്യം കിട്ടിയ സാഹചര്യത്തില്‍ പുരോഹിതിന്റെ സസ്‌പെന്‍ഷന്‍ സംബന്ധിച്ച് സൈന്യം പുന:പരിശോധന ആരംഭിച്ചെന്ന് സൈന്യത്തിന്റെ ഔദ്യോഗിക വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ജമ്മുകശ്മീരില്‍ തീവ്രവാദ വിരുദ്ധ സേനയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന പുരോഹിത് സൈന്യത്തിന്റെ രഹസ്യന്വേഷണ വിഭാഗത്തിനൊപ്പവുമുണ്ടായിരുന്നു. സര്‍വ്വീസിലിരിക്കെ തീവ്രവാദകേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ ആദ്യയാളാണ് കേണല്‍ പുരോഹിത്

Advertisement