എഡിറ്റര്‍
എഡിറ്റര്‍
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ നിര്‍മ്മിച്ച തോക്കുകള്‍ തള്ളി സൈന്യം; ന്യൂനതകള്‍ ഏറെയെന്ന് സൈന്യം
എഡിറ്റര്‍
Thursday 22nd June 2017 7:41am

ന്യൂദല്‍ഹി: മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച തോക്കുകള്‍ തള്ളി സൈന്യം. കാലങ്ങളായി സൈന്യം ഉപയോഗിക്കുന്നത് എകെ- 47, ഐ.എന്‍.എസ്.എ.എസ് തോക്കുകളാണ്. ഇതിനു പകരം പ്രാദേശികമായി നിര്‍മ്മിച്ച 7.62ഃ 51 എം.എം തോക്കുകള്‍ ഉപയോഗിക്കാനായിരുന്നു പദ്ധതി. എന്നാല്‍ പ്രാഥമിക പരിശോധനക്ക് ശേഷം സൈന്യം ഈ തോക്കുകള്‍ ഉപയോഗിക്കാനാവില്ലെന്ന് വ്യക്തമാക്കി.

സൈന്യം നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ പരാജയപ്പെട്ട തോക്കുകള്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡ് ആണ് നിര്‍മ്മിച്ചത്. . ഈ തരം തോക്കുകളില്‍ കാര്യമായി തന്നെ മാറ്റങ്ങള്‍ വരുത്തണമെന്നാണ് സൈന്യം പറയുന്നത്. തിര നിറയ്ക്കാന്‍ തന്നെ വളരെ സമയമെടുക്കുന്നുവെന്നും സൈന്യത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.


Also Read: കൊതുകുകളെ തുരത്താന്‍ ഫോഗിംങ് ചെയ്ത സി.പി.ഐ.എം കൗണ്‍സിലറുടെ ഫോട്ടോ ബോംബേറാക്കി സംഘിപരിവാര്‍ പ്രചരണം; വ്യാജ പ്രചരണത്തെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ


ഇത്രയേറെ ന്യൂനതകള്‍ ഉള്ള ഈ തോക്കുകള്‍ വച്ച് അടിയന്തര സാഹചര്യങ്ങളെ നേരിയാന്‍ സാധിക്കില്ലെന്നും വലിയ സുരക്ഷാ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisement