എഡിറ്റര്‍
എഡിറ്റര്‍
പ്രകോപിപ്പിച്ചാല്‍ ശക്തമായി തിരിച്ചടിക്കും; കരസേന മേധാവിയുടെ മുന്നറിയിപ്പ്
എഡിറ്റര്‍
Monday 14th January 2013 12:32pm

ന്യൂദല്‍ഹി: പാക്കിസ്ഥാന് ഇന്ത്യന്‍ കരസേന മേധാവിയുടെ ശക്തമായ മുന്നറിയിപ്പ്. ഇന്ത്യന്‍ കരസേന മേധാവി ജനറല്‍ ബിക്രം സിങ് ആണ് പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കിയരിക്കുന്നത്.

വടക്കുഭാഗത്തുള്ള സേനയ്ക്ക് കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പാക്കിസ്ഥാനില്‍ നിന്നും പ്രകോപനം തുടരുകയാണെങ്കില്‍ സമയവും സാഹചര്യവും ഒത്തുവന്നാല്‍ ശക്തമായി പ്രതികരിക്കുമെന്നും ബ്രികം സിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Ads By Google

പാക്കിസ്ഥാന്റെ സൈനികനെ വധിച്ചെന്ന ആരോപണം ബിക്രം സിങ് നിഷേധിച്ചു. പാക്കിസ്ഥാന്‍ ആരോപിക്കുന്നത് പോലെ ജനുവരി ആറിന് ഇന്ത്യ ഒരു അക്രമവും നടത്തിയിട്ടില്ല.

ഇന്ത്യയുടെ രണ്ട് സൈനികരെ കൊന്ന് മൃതദേഹം വികൃതമാക്കിയ പാക്കിസ്ഥാന്‍ നടപടി ഏറെ പൈശാചികമാണ്. ഇത് രാജ്യങ്ങള്‍ തമ്മിലുള്ള കരാറിന് എതിരാണ്. ഇന്ന് നടക്കാനിരിക്കുന്ന ഫ്‌ളാഗ് മീറ്റിങ്ങില്‍ ഇന്ത്യ ഇക്കാര്യം ശക്തമായി പറയുമെന്നും ജനറല്‍ ബിക്രം സിങ് അറിയിച്ചു.

സൈനികരോട് ജാഗ്രത പാലിക്കണമെന്നും ജനറല്‍ മുന്നറിയിപ്പ് നല്‍കി. പാക്കിസ്ഥാന്റെ ആക്രമണം മുന്‍നിശ്ചയപ്രകാരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ന നടക്കാനിരിക്കുന്ന ഫ്‌ളാഗ് മീറ്റിങ്ങിന്റെ പശ്ചാത്തലത്തിലാണ് ജനറല്‍ ബിക്രം സിങ്ങിന്റെ പരാമര്‍ശം. ഇന്ന് ഉച്ചക്ക് പൂഞ്ചില്‍ വെച്ചാണ് ചര്‍ച്ച.

ഇന്ത്യ മുന്നോട്ട് വെച്ച ബ്രിഗേഡിയര്‍ തല ചര്‍ച്ച നേരത്തേ പാക്കിസ്ഥാന്‍ അംഗീകരിച്ചിരുന്നില്ല. പിന്നീട് സാഹചര്യം വഷളായതോടെയാണ് ചര്‍ച്ചക്ക് പാക്കിസ്ഥാന്‍ തയ്യാറാവുകയായിരുന്നു. ചര്‍ച്ചയോടെ അതിര്‍ത്തിയില്‍ സ്ഥിതി ശാന്തമാകുമെന്നാണ് സൂചന.

Advertisement