ന്യൂദല്‍ഹി: കരസേനാ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അവധേഷ് പ്രകാശിനെ കോര്‍ട്ട് മാര്‍ഷലിനു വിധേയനാക്കാന്‍ കരസേനാ മേധാവി ജനറല്‍ ദീപക് കപൂര്‍ ഉത്തരവിട്ടു. വിവാദമായ സുഖ്‌ന ഭൂമിയിടപാടു കേസുമായി ബന്ധപ്പെട്ടാണ് നടപടി. പ്രതിരോധ മന്ത്രി എകെ.ആന്റണിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ദീപക് കപൂറിന്റെ ഉത്തരവ്.

അവധേഷ് പ്രകാശ് കുറ്റക്കാരനെന്നു കരസേന നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയിട്ടും ആഭ്യന്തര അന്വേഷണത്തിന് മാത്രമേ കരസേന മേധാവി തയ്യാറായിരുന്നുള്ളു. 2010 ജനുവരി 31ന് റിട്ടെയ്ഡ് ചെയ്യാനിരിക്കെ ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തെ സൈനിക പദവിയില്‍ നിന്നും പുറത്താക്കിയിരുന്നു. ലഫ്: ജനറല്‍ പി.കെ. റാത്തിനും ക്രമക്കേടില്‍ പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സഹ സേനാമേധാവിയാകാനുള്ള ജനറല്‍ റാത്തിന്റെ പുതിയ നിയമനത്തെ തടഞ്ഞുവെച്ചു.

ലഫ്: ജനറല്‍ അവധേശ് പ്ര­കാ­ശിന് സൈനിക കോടതിയില്‍ കുറ്റ വിചാരണ