പനാഗര്‍(പശ്ചിമ ബംഗാള്‍): പശ്ചിമ ബംഗാളിലെ പനാഗറില്‍ സൈനിക കേന്ദ്രത്തില്‍ വന്‍ സ്‌ഫോടനം. ഇന്ന് പുലര്‍ച്ചെയുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് ഇവിടെ അഗ്നിബാധയുണ്ടായി. പൊട്ടിത്തെറിക്ക് ഇടയാക്കിയത് എന്താണെന്ന് വ്യക്തമായിട്ടില്ല.

സൈനികരുടെ ആയുധങ്ങള്‍ സൂക്ഷിക്കുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട കേന്ദ്രമാണിത്. കര വ്യോമ സേനകളുടെ ആയുധങ്ങള്‍ ഇവിടെയാണ് സൂക്ഷിക്കുന്നത്. ആളപായമില്ലെന്നും തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.