ന്യൂദല്‍ഹി: സുരക്ഷാസേനയ്ക്ക് പ്രത്യേകാധികാരം നല്‍കുന്ന നിയമം ജമ്മു കാശ്മീരിലെ നാലു ജില്ലകളില്‍ നിന്നും പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കരസേന രംഗത്ത്.

ശ്രീനഗര്‍, ബഡ്ഗാം, ജമ്മു, സാംബ ജില്ലകളില്‍ നിന്നും പ്രത്യേക സൈനികാധികാര നിയമം ഒഴിവാക്കുമെന്ന് കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തോട് അനുകൂലമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരുന്നത്. ഈ ജില്ലകളില്‍ ക്രമസമാധാനം നിയന്ത്രണ വിധേയമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഒരു പരീക്ഷണത്തിന് ഒരുക്കമല്ലെന്നാണ് വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് കരസേന വ്യക്തമാക്കിയിരിക്കുന്നത്.

Subscribe Us:

കാശ്മീരില്‍ പൂര്‍ണ്ണമായി പ്രശ്‌നങ്ങള്‍ നിയന്ത്രണ വിധേയമായി നിലനില്‍ക്കുന്നത് പ്രത്യേകാധികാരം സൈന്യത്തിന് ഉള്ളതുകൊണ്ടാണെന്ന് സേന കരുതുന്നു.

സംസ്ഥാനത്തു നിന്നും പ്രത്യേക സൈനിക നിയമം ക്രമേണ പൂര്‍ണമായി പിന്‍വലിക്കാനുള്ള നീക്കത്തിന്റെ ആദ്യ ഘട്ടമായാണ് നാലു ജില്ലകളെ സ്വതന്ത്രമാക്കുന്നത്. ഈ ജില്ലകളില്‍ വിവാദ നിയമം പിന്‍വലിക്കുമെന്ന് അന്തിമ തീരുമാനമെടുക്കാന്‍ രണ്ട് കോര്‍ ഗ്രൂപ്പുകളെ നിയമിച്ചിട്ടുണ്ട്.