എഡിറ്റര്‍
എഡിറ്റര്‍
സ്വതന്ത്ര അന്വേഷണവുമായി സഹകരിക്കുമെന്ന് ലാന്‍സ് ആംസ്‌ട്രോങ്
എഡിറ്റര്‍
Friday 8th February 2013 3:24pm

ന്യുയോര്‍ക്ക്:  ഉത്തേജക വിവാദത്തെ തുടര്‍ന്ന് കായിക ലോകത്ത് നിന്ന് പുറത്താക്കപ്പെട്ട സൈക്ലിങ് താരം ലാന്‍സ് ആംസ്‌ട്രോങ് സ്വതന്ത്രഅന്വേഷണത്തിന് യുണൈറ്റഡ് സ്‌റ്റേറ്റ് ആന്‍ഡി ഡോപിങ് ഏജന്‍സിയുമായി സഹകരിക്കാമെന്ന് സമ്മതിച്ചു.

Ads By Google

 

സാക്ഷിയെ ഭിഷണിപ്പെടുത്തുകയും, അന്വേഷണം തടസ്സപെടുത്തുകയും കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും സംബന്ധിച്ച് അദ്ദേഹം അന്വേഷണം നേരിടും. യു.എസ് അറ്റോണി ആന്‍ട്രി ബിരോട്ടി യാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇദ്ദേഹത്തിന്റെ ഓഫീസാണ് ആംസ്‌ട്രോങിനെതിരെ  ക്രിമിനല്‍ അന്വേഷണം നടത്തുന്നത്. ഉത്തേജക വിവാദത്തെ തുടര്‍ന്ന് കായിക ലോകത്ത് നിന്ന് പുറത്താക്കപ്പെട്ട സൈക്ലിങ് താരം ലാന്‍സ് ആംസ്‌ട്രോങ് ഉത്തേജകം ഉപയോഗിച്ചതായി സമ്മതിച്ചിരുന്നു.

അര്‍ബുദ ബാധിതനായിരുന്ന ആംസ്‌ട്രോങ്, രോഗബാധയെ അതിജീവിച്ചശേഷമാണ് ലോകത്തെ ഏറ്റവും മികച്ച താരമായി മാറിയത്.1996ലാണ് ഇദ്ദേഹത്തിന് അര്‍ബുദം സ്ഥിരീകരിച്ചത്.

ലാന്‍സ് ആംസ്‌ട്രോങ് അന്താരാഷ്ട്ര മത്സരരംഗത്തുനിന്ന് കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്.2009-10 കാലയളവില്‍ ആംസ്‌ട്രോങ്ങിന്റെ രക്തം പരിശോധിച്ചപ്പോഴാണ് ഉത്തേജകം ഉപയോഗിച്ചിട്ടുണ്ടെന്നതിന് ഏജന്‍സിക്ക് തെളിവ് ലഭിക്കുന്നത്. എന്നാല്‍ തുടക്കം മുതല്‍ എല്ലാ ആരോപണങ്ങളും ഇദ്ദേഹം നിഷേധിക്കുകയായിരുന്നു.

Advertisement