എഡിറ്റര്‍
എഡിറ്റര്‍
നബിദിനറാലിയില്‍ പട്ടാളവേഷം: 50 പേര്‍ക്കെതിരെ കേസ്
എഡിറ്റര്‍
Wednesday 15th January 2014 10:58am

kasargod-army

കാഞ്ഞങ്ങാട്: പട്ടാളവേഷം ധരിച്ച് നബിദിന റാലിയില്‍ പങ്കെടുത്ത 50 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കാസര്‍കോട് അണങ്കൂരിലെ 25 യുവാക്കള്‍ക്കെതിരെയും  കാഞ്ഞങ്ങാട് ആറങ്ങാടിയിലേയും 25 യുവാക്കള്‍ക്കെതിരെയുമാണ് പോലീസ് പട്ടാള യൂണിഫോം ദുരുപയോഗം ചെയ്തുവെന്ന കുറ്റം ചുമത്തി കേസെടുത്തത്. ഇന്ത്യന്‍ പട്ടാളം പ്രത്യകേ ഓപറേഷനുകളില്‍ ഉപയോഗിക്കുന്ന യൂണിഫോമിന് സമാനമായ വേഷം ധരിച്ചാണ് യുവാക്കള്‍ റാലിയില്‍ പങ്കെടുത്തതെന്ന് പൊലീസ് പറഞ്ഞു.

റാലിയുടെ വീഡിയോ പരിശോധിച്ച ശേഷം കൂടുതല്‍ നടപടി ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.
കാസര്‍കോട്ട് കഴിഞ്ഞ വര്‍ഷവും നബിദിന റാലിയില്‍ പട്ടാള യൂണിഫോമിന് സമാനമായ വേഷം ഉപയോഗിച്ചിരുന്നു. അന്ന് 93 പേര്‍ക്കെതിരെ പട്ടാള യൂണിഫോം ദുരുപയോഗം ചെയ്തുവെന്ന കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.

Advertisement