എഡിറ്റര്‍
എഡിറ്റര്‍
2014 ലോകകപ്പിന്റെ ഭാഗ്യ ചിഹ്‌നമായി ഫുലേക്കോ
എഡിറ്റര്‍
Tuesday 27th November 2012 12:10am

സാവോപോളോ: ബ്രസീലില്‍ 2014ല്‍ നടക്കുന്ന ലോകകപ്പിന്റെ ഭാഗ്യചിഹ്‌നത്തിന്റെ പേര് തീരുമാനിച്ചു. ഫുലേക്കോ. പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്നതാണ് ഈ നാമമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

ഫുട്‌ബോളും ഇക്കോളജിയും ചേര്‍ന്നാണ് ‘ഫുലേക്കോ’ എന്ന പേര് കാര്‍ട്ടൂണ്‍ കഥാപാത്രമായ അര്‍മാഡിലോയ്ക്ക് സമ്മാനിച്ചത്.

Ads By Google

ഓണ്‍ലൈനിലൂടെ വോട്ടെടുപ്പിനു ശേഷമാണ് ഈ പേര് നിശ്ചയിക്കപ്പെട്ടത്. സുസേക്കോ, അമിജുബി എന്നീ പേരുകളും മത്സര രംഗത്തുണ്ടായിരുന്നു. ഭാഗ്യചിഹ്നത്തിന്റെ പേര് കണ്ടെത്താന്‍ നടന്ന വോട്ടെടുപ്പില്‍ 48 ശതമാനവും ഫുലേക്കോയെയാണ് സ്വീകരിച്ചത്.

ബ്രസീലില്‍ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന അര്‍മാഡിലോ എന്ന ജീവിയാണിത്.

ഇംഗ്ലണ്ടില്‍ 1966ല്‍ നടന്ന ലോകകപ്പിലാണ് ആദ്യമായി ഭാഗ്യ ചിഹ്‌നം രംഗത്തെത്തുന്നത്. പിന്നീട് എല്ലാ ലോകകപ്പുകള്‍ക്കും ഇതു പതിവായി. മഞ്ഞ, നീല നിറങ്ങളിലുള്ള അര്‍മാഡിലോ ആയിരിക്കും ചിഹ്‌നമെന്നത് സെപ്റ്റംബറില്‍ നിശ്ചയിക്കപ്പെട്ടിരുന്നു.

Advertisement