എഡിറ്റര്‍
എഡിറ്റര്‍
അര്‍ജുന: പട്ടികയില്‍ ടോം ജോസ് ഉള്‍പ്പടെ 10 മലയാളികള്‍
എഡിറ്റര്‍
Wednesday 6th August 2014 9:59pm

tom1ന്യൂദല്‍ഹി : വോളിബോള്‍ താരം ടോം ജോസഫ് ഉള്‍പ്പടെയുളള 10 മലയാളികള്‍ അര്‍ജുന പുരസ്‌കാരത്തിനുള്ള സാധ്യതാ പട്ടികയില്‍ ഇടംനേടി. മുന്‍ ക്രിക്കറ്റ് ടീം നായകന്‍ കപില്‍ ദേവാണ് പുരസ്‌കാര നിര്‍ണയ സമിതിയുടെ ചെയര്‍മാന്‍.

ടോമിനു പുറമെ അത്‌ലറ്റിക്‌സ് താരങ്ങളായ ടിന്റു ലൂക്ക, മയൂഖ ജോണി, എം.എ. പ്രജുഷ, ഒ.പി. ജയ്ഷ എന്നിവര്‍ക്കൊപ്പം വി. ദിജു(ബാഡ്മിന്റന്‍), ഗീതു അന്ന ജോസ് (ബാസ്‌ക്കറ്റ്‌ബോള്‍), ബെറ്റി ജോസഫ് (കയാക്കിങ്), സജി തോമസ് (തുഴച്ചില്‍), വിദ്യ വി. പിള്ള (ബില്ല്യാര്‍ഡ്‌സ്) എന്നിവരാണ് അര്‍ജുന പുരസ്‌കാരത്തിനു പരിഗണിക്കപ്പെടുന്ന മലയാളി താരങ്ങള്‍. 90 താരങ്ങളാണു പട്ടികയിലുള്ളത്.

ഖേല്‍ രത്‌ന, ധ്യാന്‍ചന്ദ്, ദ്രോണാചാര്യ പുരസ്‌കാരങ്ങള്‍ക്കുള്ള സാധ്യതാ പട്ടികയും തയാറായിട്ടുണ്ട്. ധ്യാന്‍ചന്ദ് സാധ്യതാ പട്ടികയില്‍ മൂന്നും ദ്രോണാചാര്യ പട്ടികയില്‍ നാലും മലയാളികളുണ്ട്.

ഖേല്‍ രത്‌ന പുരസ്‌കാര സാധ്യതാ പട്ടികയില്‍ മലയാളികളില്ല. ടെന്നിസ് താരം സോംദേവ് ദേവ്‌വര്‍മന്‍, ബാഡ്മിന്റന്‍ താരം പി.വി. സിന്ധു എന്നിവരാണ് ഇക്കുറി ഖേല്‍രത്‌നയ്ക്കു പരിഗണിക്കപ്പെടുന്നവര്‍.അഞ്ജു ബോബി ജോര്‍ജ് സമിതിയില്‍ ബെനറ്റ് എബ്രഹാമിന്റേത് പെയ്ഡ് സീറ്റ്:  സി.പി.ഐ അന്വേഷണ കമ്മീഷന്‍

അംഗമാണ്.അത്‌ലറ്റിക്‌സ് താരങ്ങളായ ബോബി അലോഷ്യസ്, രാധിക സുരേഷ്, വോളിബോള്‍ താരം ടി.പി.പി. നായര്‍ എന്നിവരും ധ്യാന്‍ചന്ദ് പുരസ്‌കാരത്തിനുള്ള സാധ്യതാ പട്ടികയിലുണ്ട്.

Advertisement