എഡിറ്റര്‍
എഡിറ്റര്‍
അര്‍ജുന്‍ സംവിധാന മേഖലയിലേക്ക് തിരിച്ചു വരുന്നു
എഡിറ്റര്‍
Thursday 28th February 2013 4:00pm

കോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അര്‍ജുന്‍ സംവിധായകന്റെ റോളിലേക്ക് മടങ്ങുന്നു. ദീര്‍ഘ നാളുകള്‍ക്ക് ശേഷമാണ് ഈ മഹാനടന്‍ കടല്‍, വനയുദ്ധം എന്നീ സിനിമകളിലൂടെ അഭിനയമേഖലയിലേക്ക്  ശക്തമായ തിരിച്ചു വരവ് നടത്തിയത്.

എന്നാല്‍ ഇദ്ദേഹം സംവിധാന രംഗത്തേക്കു കൂടി മടങ്ങുന്നതായാണ് പുതിയ വാര്‍ത്ത.അര്‍ജുന്‍ തന്റെ കലാ ജീവിതത്തില്‍ ഒമ്പത് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

പത്താമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇദ്ദേഹം. ”കോമണ്‍ മാന്‍” എന്നാണ് പേര്. ഈ സിനിമ നിര്‍മിക്കുന്നത് ആസ്‌കാര്‍ ഫിലിംസ് ആണ്.

അര്‍ജുന്‍ തന്നെയാണ് നായക കഥാപാത്രം അവതരിപ്പിക്കുന്നതും. 1992 ല്‍ ‘സേവാഗന്‍’  ചിത്രമാണ് ആദ്യമായി ഇദ്ദേഹം സംവിധാനം ചെയ്തത്.

പിന്നീട് ഒമ്പത് സിനിമകള്‍ ബ്രിഗ് സ്‌ക്രീന്‍ ഇദ്ദേഹം എത്തിച്ചിട്ടുണ്ട്. 2006 ല്‍ സംവിധാനം ചെയ്ത മദ്രാസി വന്‍ വിജയമായിരുന്നു.

കോമണ്‍ മാന്‍ എന്ന ചിത്രത്തില്‍ താന്‍ തന്നെയാണ് അഭിനയിക്കുന്നത്. ഈ സിനിമയുടെ സ്‌ക്രിപ്റ്റ് ആസ്‌കാര്‍ രവിചന്ദ്രനുമായി  ചര്‍ച്ച ചെയ്തിരുന്നു.

അദ്ദേഹത്തിന് തിരക്കഥ ഇഷ്ടപ്പെടുകയായിരുന്നു ഇതേ തുടര്‍ന്നാണ് അദ്ദേഹം താന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ നിര്‍മാണം ഏറ്റെടുത്തതെന്നും അര്‍ജുന്‍ പറഞ്ഞു.

 

Advertisement