എഡിറ്റര്‍
എഡിറ്റര്‍
അരീജ് ഗ്രൂപ്പ് ജനകീയ ഇഫ്താര്‍ ശ്രദ്ധേയമായി
എഡിറ്റര്‍
Monday 12th June 2017 2:19pm

റിയാദ്:അരീജ് ഗ്രൂപ്പ് എക്‌സിറ്റ് 12 അരീജ് പെട്രോള്‍ സ്റ്റേഷനില്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന സമൂഹ നോമ്പ് തുറ വിവിധ രാജ്യക്കാരുടെ പങ്കാളിത്തം കൊണ്ട് ഈ വര്‍ഷവും വ്യത്യസ്തമായി.

റിയാദില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള ഖര്‍ജ് റോഡില്‍ സ്ഥിതിചെയ്യുന്ന ഈ പമ്പില്‍ ഡ്രൈവര്‍മാര്‍, തൊഴിലാളികള്‍ തുടങ്ങി യാത്രക്കാര്‍ക്ക് ഉള്‍പെടെ ആശ്വാസമായിരുന്നു ഇഫ്താര്‍.

മലയാളികളായ ഒരു കൂട്ടം സുഹൃത്തക്കള്‍ അജി നാഫെയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തി വരികയാണ് ഈ പുണ്യ പ്രവര്‍ത്തി. സംഘടനകള്‍ വന്‍ തുക ചിലവാക്കി ആഡംബര ഹോട്ടലുകളില്‍ നടത്തുന്ന ഇഫ്താര്‍ മീറ്റിനെക്കാള്‍ എത്രയോ ഉദാത്തവും മാതൃക പരവുമായ സമീപനമാണ് ഇത്തരം നോമ്പ് തുറ എന്ന് പങ്കെടുത്ത ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടു.

അജിനാഫ,ഷെരീഫ് കോട്ടയം,ബാബുമോന്‍സമദ്,ലത്തീഫ് കോട്ടയം,മാത്യു വാഴക്കാല,ഷിബു, സലിം തിരൂര്‍, ഇര്‍ഷാദ്, നാസര്‍, ശിഹാബ്, മണി പടനിലം, ഷെരീഫ് കണ്ണൂര്‍, അന്‍സാര്‍, എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്ത :ഷിബു ഉസ്മാന്‍, റിയാദ്

Advertisement