ഫ്രഞ്ച്ഗയാന: യൂറോപ്പില്‍ ഇന്റര്‍നെറ്റ് സൗകര്യം അതിവേഗത്തിലാക്കാന്‍ സഹായിക്കുന്ന ഉപഗ്രഹം വിക്ഷേപിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ രൂപീകരിച്ച ഹൈലസ്-1 ഉപഗ്രഹമാണ് വിക്ഷേപിച്ചത്.

അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിന് പുതിയ ഉപഗ്രഹത്തിന്റെ വിക്ഷേപണം സഹായിക്കുമെന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പ്രതീക്ഷ പ്രകടിപ്പിച്ചു. യൂറോപപ്പിലെ നൂറ്മില്യണ്‍ ഭവനങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാന്‍ ഹൈലസ്-1 സഹായിക്കും.

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, ഇ എ ഡി എസ് ആസ്ട്രിയം, അവന്തി കമ്മ്യൂണിക്കേഷന്‍, ഐ എസ് ആര്‍ ഒ എന്നിവയുടെ സംയുക്തസംരംഭമാണ് ഹൈലസ്-1.