എഡിറ്റര്‍
എഡിറ്റര്‍
ബാഫ്ത പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍ഗോ മികച്ച ചിത്രം
എഡിറ്റര്‍
Monday 11th February 2013 10:51am

ലണ്ടന്‍:  ബ്രിട്ടീഷ് ചലച്ചിത്ര പുരസ്‌കാരമായ ബാഫ്ത പ്രഖ്യാപിച്ചു.  ഇറാനില്‍ 1979 ല്‍ യുഎസ് നയതന്ത്രപ്രതിനിധികളെ ബന്ദികളാക്കിയതിന്റെ കഥ പറയുന്ന ‘ആര്‍ഗോയാണ് മികച്ച ചിത്രം. ആര്‍ഗോ ഒരുക്കിയ ബെന്‍ അഫïക്ക് മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു.

Ads By Google

ലണ്ടനിലെ റോയല്‍ ഒപ്പേരാ ഹൗസിലാണ് അവാര്‍ഡ് വിതരണം നടന്നത്. ലൈഫ് ഓഫ് പൈ, ലിങ്കണ്‍, ലെസ് മിസറബിള്‍സ്, സീറോ ഡാര്‍ക് തേര്‍ട്ടി എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് ആര്‍ഗോ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.

ഇതേസമയം, ബെസ്റ്റ് സെപ്ഷല്‍ വിഷ്വല്‍ എഫക്ട് വിഭാഗത്തില്‍, ഇന്ത്യന്‍ അഭിനേതാക്കള്‍ തിളങ്ങിയ ‘ലൈഫ് ഓഫ് പൈ’ ഒന്നാമതെത്തി.

അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തെ അന്നത്തെ പ്രസിഡന്റ് ഏബ്രഹാം ലിങ്കണ്‍ അതിജയിച്ച കഥ പറയുന്ന ‘ലിങ്കണ്‍ എന്ന സിനിമയിലെ നായകന്‍ ഡാനിയല്‍ ഡേ ലെവിസ് ആണു മികച്ച നടന്‍.

ആമറിലെ അഭിനയത്തിന് ഫ്രഞ്ച് നടി ഇമ്മാനുവല്‍ റിവ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. ആമര്‍ ആണ് മികച്ച വിദേശ ഭാഷാ ചിത്രവും.

ജെയിംസ് ബോണ്ട് ചിത്രം സ്‌കൈഫാളാണ് മികച്ച ബ്രിട്ടീഷ് ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അന്നാ കരീനിന, ലെസ് മിസറബിള്‍സ്, സെവന്‍ സൈക്കോപാത്‌സ് എന്നീ ചിത്രങ്ങളെ മറികടന്നാണ് സ്‌കൈഫാള്‍ പുരസ്‌കാരത്തിന് അര്‍ഹമായത്. ഡിസ്‌നി പിക്‌സാറിന്റെ ബ്രേവ് ആണ് മികച്ച ആനിമേഷന്‍ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

മറ്റു വിഭാഗങ്ങള്‍: മികച്ച ഡോക്യുമെന്ററി- സെര്‍ച്ചിംഗ് ഫോര്‍ ഷുഗര്‍ മാന്‍, മികച്ച പശ്ചാത്തല സംഗീതം- സ്‌കൈഫാള്‍, മികച്ച എഡിറ്റിംഗ്-ആര്‍ഗോ, മികച്ച ഷോര്‍ട്ട് ഫിലിം- സ്വിമ്മര്‍.

Advertisement