മ്യൂണിച്ച്: ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ അര്‍ജന്റീന ജര്‍മനിയെ തോല്പിച്ചു. ഒന്നാം പകുതിയുടെ 45ാം മിനുട്ടില്‍ ഗൊണ്‍സാലോ ഹിഗ്വയ്‌ന്റെ എതിരില്ലാത്ത ഒരു ഗോളാണ് അര്‍ജന്റീനയുടെ വിജയം നിര്‍ണയിച്ചത്. അര്‍ജന്റീനയുടെ വേഗമേറിയ കളിയ്ക്ക് മുന്നില്‍ ജര്‍മനിയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല.

മറ്റ് മത്സരങ്ങളില്‍ സ്‌പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളിന് ഫ്രാന്‍സിനെയും ഇംഗ്ലണ്ട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഈജിപ്തിനെയും തോല്പിച്ചു. ഹോളണ്ട് അമേരിക്കയ്‌ക്കെതിരെ കഷ്ടിച്ച് രക്ഷപ്പെട്ടു.