സാന്റിയാഗോ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ചിലിക്കെതിരെ അര്‍ജന്റീനയ്ക്ക് വന്‍ വിജയം. സൗത്ത് അമേരിക്കന്‍  ഗ്രൂപ്പില്‍ ശക്തരായ ചിലിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് അര്‍ജന്റീന കീഴടക്കിയത്.

Ads By Google

Subscribe Us:

ഇരുപത്തിയെട്ടാം മിനുറ്റില്‍ നായകന്‍ ലയണല്‍ മെസ്സിയിലൂടെയാണ്  അര്‍ജന്റീന ആദ്യ ഗോള്‍ നേടിയത്. ഗഗോയില്‍ നിന്ന് ലഭിച്ച പാസ് ചിലി ഗോളിയെ കബളിപ്പിച്ച് മെസ്സി വലയിലാക്കുകയായിരുന്നു. മൂന്ന് മിനുറ്റിനുള്ളില്‍ രണ്ടാം ഗോളും നേടി അര്‍ജന്റീന ലീഡ് ഉയര്‍ത്തി.

മുപ്പത്തിയൊന്നാം മിനുറ്റില്‍ ഹിഗ്വെയ്‌നാണ് രണ്ടാം ഗോള്‍ നേടിയത്. പിന്നീട് നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അര്‍ജന്റീനിയന്‍ താരങ്ങള്‍ ഗോള്‍ നേടാനായില്ല. പിന്നീട് അധികസമയത്ത് കിട്ടിയ മികച്ച അവസരത്തിലൂടെ ചിലി ആശ്വാസ ഗോള്‍ നേടി. 92 ആം മിനുറ്റില്‍ ഗറ്റിയേര്‍സാണ് ചിലിക്ക് വേണ്ടി ഗോള്‍ നേടിയത്.

തെക്കെ അമേരിക്ക ലോകകപ്പ് യോഗ്യതാ റൌണ്ടില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുമായി അര്‍ജന്റീന തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി ഇക്വഡോര്‍ രണ്ടാമതും 16 പോയിന്റുമായി കൊളംബിയ മൂന്നാം സ്ഥാനത്തും തുടരുന്നു. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് അര്‍ജന്റീന കാഴ്ചവെച്ചത്‌