ബ്യൂണസ് അയേഴ്‌സ്: സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്ന ആദ്യലാറ്റിന്‍ അമേരിക്കന്‍ രാജ്യമാകാനൊരുങ്ങുകയാണ് അര്‍ജന്റീന. ആദ്യ സ്വവവര്‍ഗ്ഗ വിവാഹം ഓഗസ്റ്റ് 13 ന് നടക്കും.

34 വര്‍ഷമായി ഒരുമിച്ചുതാമസിക്കുന്ന പുരുഷന്‍മാരാണ് വിവാഹം കഴിക്കാന്‍ തയ്യാറായിരിക്കുന്നത്. വ്യാഴാഴ്ച്ചയാണ് സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്ന പ്രമേയം അര്‍ജന്റീന പാസാക്കിയത്. 33നെതിരേ 27 വോട്ടിനാണ് പ്രമേയം പാസായത്.