ഡബ്ലിന്‍: സൗഹൃദഫുട്‌ബോള്‍ മല്‍സരത്തില്‍ അര്‍ജന്റീന 1-0ന് അയര്‍ലന്‍ഡിനെ തകര്‍ത്തു. എന്നാല്‍ ലോകചാമ്പ്യന്‍ സ്‌പെയിനിന് മെക്‌സിക്കോയോട് 1-1 ന് സമനിലയില്‍ പിരിയേണ്ടിവന്നു.

ഇടക്കാല കോച്ച് സെര്‍ജിയോ ബാറ്റിസ്റ്റയുടെ നേതൃത്വത്തിലിറങ്ങിയ അര്‍ജന്റീന മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. കളിയുടെ 20 ാം മിനുറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. എന്നാല്‍ സൂപ്പര്‍താരം ഇനിയേസ്റ്റ ഇല്ലാതെ കളിക്കാനിറങ്ങിയ സ്‌പെയിനിന് മെക്‌സിക്കോയില്‍ നിന്നും കടുത്ത പോരാട്ടമാണ് നേരിടേണ്ടിവന്നത്. 12 ാം മിനുറ്റില്‍ ജാവിയര്‍ ഹൊര്‍ണാണ്ടസിലൂടെ മെക്‌സിക്കോയാണ് ലീഡ് നേടിയത്. സാവിയുടെ പാസ് സ്വീകരിച്ച സില്‍വയാണ് സ്‌പെയിനിന്റെ സമനില ഗോള്‍ നേടിയത്.