മോണ്ടെവിഡി­യോ: ഉറു­ഗ്വേ­യെ ഏ­ക­പ­ക്ഷീ­യമാ­യ ഒ­രു ഗോ­ളി­ന് തോല്‍­പിച്ച് അര്‍ജന്റീന 2010 ലോക കപ്പ് ഫൈനല്‍ റൗണ്ടില്‍ കളിക്കാനുള്ള യോഗ്യത നേടി. പകരക്കാരനായിറങ്ങിയ മരി­യോ ബെ­ലാ­റ്റി ആണ് അര്‍­ജന്റീ­നെ­യെ ര­ക്ഷ­പ്പെ­ടു­ത്തി­യ­ത്. അ­വസാ­ന ആറാം മി­നി­റ്റിലാണ് അര്‍ജന്റീനയുടെ വിജയ ഗോള്‍ പിറന്ന­ത്. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ പ്രാര്‍ത്ഥനകളും പ്രതീക്ഷ­കളും സ­ഫ­ലമാ­യ നി­മി­ഷ­മാ­യി­രു­ന്നു അത്. ആരാധകര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച ഡീഗോ മറഡോ­ണ­ക്കിനി തലയുയര്‍ത്തി വി­മര്‍­ശ­കര്‍­ക്ക് മ­റുപ­ടി പറയാം

ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഉറു­ഗ്വേയുടെ ഹോം ഗ്രൗ­ണ്ടി­ലാ­യി­രു­ന്നു ആ­വേ­ശ­ക­രമാ­യ മ­ത്സ­രം. അ­വ­സ­രങ്ങള്‍ കൂ­ടു­തല്‍­ കി­ട്ടി­യി­രുന്ന ഉറുഗ്വേയ്ക്ക് പക്ഷേ അ­വ­യൊന്നും മുതലാക്കാനായില്ല. ഇരുടീ­മു­കളും പു­റ­ത്തെ­ടു­ത്തെത് പരുക്കന്‍ അട­വു­ക­യി­രു­ന്നു. ഉറു­ഗ്വേ­ക്ക് ഒരു തവണ ചുവപ്പുകാര്‍­ഡും ര­ണ്ട് ടീ­മി­ലേ­യും നാല് പേര്‍ വീതം മഞ്ഞകാര്‍­ഡും ല­ഭിച്ചു. ഈ മത്സരം തോറ്റിരുന്നെങ്കില്‍ യോഗ്യതാ റൗ­ണ്ട് ക­ട­ക്ക­നാ­വാ­തെ അര്‍ജന്റീന­ക്ക് പുറ­ത്ത് പോ­വേ­ണ്ടി വ­രു­മാ­യി­രുന്നു.