എഡിറ്റര്‍
എഡിറ്റര്‍
സൂപ്പര്‍ ക്ലാസിക്കോ സൂപ്പര്‍ അര്‍ജന്റീന; കാനറിപ്പക്ഷികളുടെ ചിറകരിഞ്ഞ് അര്‍ജന്റീനയുടെ ഉജ്ജ്വല വിജയം
എഡിറ്റര്‍
Friday 9th June 2017 6:07pm

മെല്‍ബണ്‍: ചിരവൈരികളും ലോക ഫുട്ബോളിലെ വമ്പന്‍ ശക്തികളുമായ അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള സൂപ്പര്‍ ക്ലാസിക്കോ സൗഹൃദ പോരാട്ടത്തില്‍ മെസിക്കും സംഘത്തിനും വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന മഞ്ഞക്കിളികളെ തറപറ്റിച്ചത്.

അര്‍ജന്റീനയുടെ പരിശീകക്കുപ്പായത്തില്‍ ജോര്‍ജ് സാംപോളിക്കിത് വിജയത്തുടക്കം. പതിനായിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി മെല്‍ബണിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഗബ്രിയേല്‍ മെര്‍ക്കാഡോ അര്‍ജന്റീനയുടെ രക്ഷനാകുകയായിരുന്നു.


Also Read: ‘ ഈ ഗതി മറ്റാര്‍ക്കും വരരുത്’; ‘കോലുമിട്ടായ്ക്ക്’ പ്രതിഫലം കിട്ടിയില്ലെന്ന ആരോപണവുമായി ബാലതാരം ഗൗരവ്വ്; മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് ദേശീയ അവാര്‍ഡ് ജേതാവ്


ഫുട്ബോളിലെ നിത്യവൈരികളായ ബ്രസീലിനെ മെല്‍ബണില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ഒരൊറ്റ ഗോളിനാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്.

ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ഗബ്രിയേല്‍ മെര്‍ക്കാഡോയാണ് അര്‍ജന്റീയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ഗോളിനുള്ള സുവര്‍ണാവസരം ബ്രസീല്‍ പാഴാക്കി.


Don’t Miss: ‘ആ വീഡിയോ കാണാന്‍ ഞാന്‍ കാത്തരിക്കുകയായിരുന്നു, എന്നാല്‍…’; തമിഴകത്തെ ഞെട്ടിച്ച സുചിലീക്ക്‌സിലെ തന്റെ സ്വകാര്യ വീഡിയോയെ കുറിച്ച് അമലപോള്‍ പ്രതികരിക്കുന്നു


ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെയാണ റൈറ്റ് ബാക്ക് മെര്‍ക്കാഡോയുടെ ഗോള്‍ വന്നത്. എയ്ഞ്ചല്‍ ഡി മരിയ നല്‍കിയ ക്രോസ് ഹിഗ്വെയ്ന്‍ ഹെഡ് ചെയ്തെങ്കിലും പോസ്റ്റില്‍ തട്ടി തിരിച്ചു വന്നു. ഈ സമയം ബോക്സിന് തൊട്ടുമുന്നിലുണ്ടായിരുന്ന സെവിയ്യ താരം അവസരം പാഴാക്കാതെ ഒരു ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ലക്ഷ്യം കണ്ടു.

നെയ്മര്‍ ഉള്‍പ്പെടെ ഒരുപിടി സൂപ്പര്‍ താരങ്ങളെ പുറത്തിരുത്തിയാണ് ബ്രസീല്‍ കളത്തിലിറങ്ങിയത്. അതേസമയം അര്‍ജന്റീനയുടെ ആദ്യ ഇലവിന്‍ മെസി, ഹിഗ്വെയിന്‍, ഡി മരിയ എന്നിവര്‍ അണിനിരന്നു.

Advertisement