Categories

അര്‍ജന്റീനക്ക് ലോകകപ്പ് പ്രതീക്ഷ

argentina_fan_flag_
ബ്യൂണസ് ഐറിസ്: പുറത്താക്കല്‍ ഭീഷണി അതിജീവിച്ച് അര്‍ജന്റീന് ലോകകപ്പ് യോഗ്യതാ പ്രതീക്ഷ നിലനിര്‍ത്തി. ഇഞ്ച്വുറി സമയത്ത് മാര്‍ട്ടിന്‍ പലേര്‍മൊ നേടിയ ഗോളില്‍ പെറുവിനെ 2-1ന് തോല്‍പ്പിച്ചതാണ് അര്‍ജന്റീനക്ക് ചെറിയ ആശ്വാസത്തിന് വക നല്‍കിയത്. ബുധനാഴ്ച ഉറുഗ്വെയുമായുള്ള മത്സരം കൂടി ജയിച്ചാല്‍ മാത്രമെ അര്‍ജന്റീനയ്ക്കു പ്ലേ ഓഫില്‍ കളിച്ചു ലോകകപ്പിലെത്താനാകൂ.

റയല്‍ താരം ഹിഗ്വായിന്‍ 47 ാം മിനിട്ടില്‍ നേടിയ ഗോളില്‍ അര്‍ജന്റീന അവസാന മിനിട്ട് വരെ മുന്നിലായിരുന്നു. എന്നാല്‍ 90 ാം മിനിട്ടില്‍ റെനിഗ്‌ഫൊയുടെ ഗോളില്‍ പെറു സമനില നേടി. പതറാതെ പൊരുതിയ അര്‍ജന്റീന ഇഞ്ച്വറി സമയത്തിന്റെ നാലാം മിനിട്ടില്‍ പലേര്‍മൊയുടെ ഗോളില്‍ അവിസ്മരണീയ ജയം നേടുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.