വാഷിങ്ടണ്‍ : ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഗദ്ദാഫിയെക്കൂടാതെ മകന്‍ സെയ്ഫ് അല്‍ ഇസ്ലാമിനും രഹസ്യാന്വേഷണ തലവന്‍ അബ്ദുള്ള സനൂനിയ്ക്കും വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ലിബിയന്‍ ജനതക്കെതിരെ യുദ്ധവും വ്യാപകമായ മനുഷ്യാവകാശ ലംഘനവും നടത്തിയെന്ന കുറ്റമാരോപിച്ചാണ് അറസ്റ്റ് വാറണ്ടിന് ഉത്തരവിട്ടിരിക്കുന്നത്. നിരപരാധികളായ നൂറ് കണക്കിന് സാധാരണ ജനങ്ങളെ ഗദ്ദാഫിയും കൂട്ടരും പരിക്കേല്‍പ്പിക്കുകയും അകാരണമായി അറസറ്റ് ചെയ്ത് തടവിലാക്കുകയും കൊന്നൊടുക്കുകയും ചെയ്തതായി കോടതി ആരോപിച്ചു.

വാറണ്ട് ഗദ്ദാഫിയെ കൂടുതല്‍ പ്രതിരോധത്തിലാക്കും . വാറണ്ടോടെ ഗദ്ദാഫിയും കൂട്ടരും അന്താരാഷ്ട്ര് കുറ്റവാളികളായി പരിഗണിക്കപ്പെടും.

മധ്യസ്ഥ ശ്രമത്തിലൂടെ പ്രശ്‌ന പരിഹാരം എന്നതും അറസ്റ്റ് വാറണ്ടോടെ കൂടുതല്‍ സങ്കീര്‍ണ്ണമാവും.