എഡിറ്റര്‍
എഡിറ്റര്‍
‘ ഈ എന്നോടോ ബാലാ…’; താങ്കള്‍ ട്വിറ്ററിലുണ്ടോ എന്ന വിദേശ മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന് മുന്നില്‍ പകച്ച് നരേന്ദ്രമോദി
എഡിറ്റര്‍
Friday 2nd June 2017 10:53am

മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓരോ വിദേശയാത്രയിലും എന്തെങ്കിലുമൊക്കെ ചിരിയ്ക്കുള്ള വകയുണ്ടാകുറുണ്ട്. ചിലപ്പോള്‍ സ്വന്തം അബദ്ധമായിരിക്കും അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും. ഇത്തവണത്തെ റഷ്യന്‍ സന്ദര്‍ശനത്തിലും ഒരമളി പറ്റി. ഇത്തവണ പറ്റിയത് മോദിയ്ക്കല്ല, മോദിയെ കാണാനെത്തിയ മാധ്യമ പ്രവര്‍ത്തകയ്ക്കായിരുന്നു.


Also Read: ‘അടി, തിരിച്ചടി, പിന്നാലെ നടന്നടി’; മത്സരത്തിനിടെ പരസ്പരം കോര്‍ത്ത് തമീമും സ്‌റ്റോക്ക്‌സും, ഇംഗ്ലീഷ് താരത്തിന് സ്വന്തം കാണികളുടെ കൂവല്‍, വീഡിയോ കാണാം


നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ പ്രമുഖ മാധ്യമപ്രവര്‍ത്തകയായ മെഗിന്‍ കെല്ലിയ്ക്കാണ് അബദ്ധം സംഭവിച്ചത്. കഴിഞ്ഞ ദിവസം മോദിയേയും റഷ്യന്‍ പ്രസിഡന്റ് വഌടമീര്‍ പുടിനേയും അഭിമുഖം ചെയ്യാനെത്തിയ കെല്ലിക്കാണ് അമളി പറ്റിയത്. സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ കോണ്‍സ്റ്റാന്റിന്‍ പാലസില്‍ വച്ചായിരുന്നു അഭിമുഖം.

അഭിമുഖത്തിന് തൊട്ടുമുമ്പ് മോദിയും കെല്ലിയും സൗഹൃദ സംഭാഷണത്തിലേര്‍പ്പെട്ടു സംസാരത്തിനിടെ താങ്കളുടെ കുട പിടിച്ചു നില്‍ക്കുന്ന ചിത്രം ഞാന്‍ കണ്ടിട്ടുണ്ടെന്ന് മോദി തട്ടി വിട്ടു. എന്നാല്‍ കെല്ലിയുടെ മറുപടി മോദിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. താങ്കള്‍ ട്വിറ്ററില്‍ ഉണ്ടോ എന്നായിരുന്നു കെല്ലി മറുപടി നല്‍കിയത്.


Don’t Miss: വീണ്ടും ഫോട്ടോഷോപ്പ് വികസനം: മോദിസര്‍ക്കാറിന്റെ വികസനം ഉയര്‍ത്തികാട്ടിയുള്ള പരസ്യത്തില്‍ കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ ഉദ്ഘാടനത്തിന്റെ ചിത്രം


കെല്ലിയുടെ ചോദ്യത്തിന് ചിരിച്ച് മറുപടി നല്‍കിയെങ്കിലും പിന്നെ മോദി അവരുമായി മിണ്ടിയില്ല. സംഭവം സോഷ്യല്‍ മീഡിയയില്‍ പാട്ടായതോടെ കെല്ലിയ്ക്ക് ആക്രമണവുമായി നിരവധി മോദി ആരാധകരും മറ്റും രംഗത്തെത്തിയിരിക്കുകയാണ്. കെല്ലിയെ പരിഹസിച്ചും അധിക്ഷേപിച്ചും പോസ്റ്റുകള്‍ വരുന്നുണ്ട്.

Advertisement