എഡിറ്റര്‍
എഡിറ്റര്‍
ബംഗാളിലെ സ്ത്രീകളെല്ലാം ബലാത്സംഗം ചെയ്യപ്പെട്ടോ? വിമര്‍ശകരോട് മമത
എഡിറ്റര്‍
Monday 24th June 2013 12:32pm

mamatha

കൊല്‍ക്കത്ത: ബംഗാളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ വിമര്‍ശനങ്ങള്‍ക്ക് സ്വയം പ്രതിരോധം തീര്‍ക്കാനുള്ള ശ്രമത്തിലാണ് മമത.

മുഖ്യമന്ത്രിയുടെ നിസ്സംഗതയാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പെരുകാന്‍ കാരണമെന്നാണ് മമതയ്‌ക്കെതിരെ ഉയരുന്ന പ്രധാന ആരോപണം. വിമര്‍ശിക്കുന്നവരോട് ബംഗാളിലെ മുഴുവന്‍ സ്ത്രീകളും ബലാത്സംഗം ചെയ്യപ്പെട്ടോ എന്നാണ് മമതയുടെ മറുചോദ്യം.

Ads By Google

സര്‍ക്കാറിനെതിരെ നടക്കുന്ന ക്യാമ്പെയിനില്‍ ചാനലുകളും ചേര്‍ന്നിരിക്കുകയാണ്. പ്രതിപക്ഷമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇങ്ങനെ ചെയ്യുന്നതിവൂടെ ബംഗാളിന്റെ ആത്മാവിനെയാണ് ഇവര്‍ അപമാനിക്കുന്നത്. മമതാ ബാനര്‍ജി പറയുന്നു.

ചാനലുകളില്‍ ബലാത്സംഗത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനെത്തുന്നവര്‍ അശ്ലീല സാഹിത്യത്തിന്റെ വാക്താക്കളാണെന്ന് കഴിഞ്ഞ ദിവസം മമതാ ബാനര്‍ജി ആരോപിച്ചിരുന്നു.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് ബംഗാള്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്ത് വിട്ട കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം 30,942 കേസുകളാണ് ബാംഗാളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

നേരത്തേ, സി.പി.ഐ.എമ്മും മാവോവാദികളുമായി ചേര്‍ന്ന് പ്രമുഖ മാധ്യമസ്ഥാപനം തന്നെ കൊല്ലാന്‍ ശ്രമിക്കുന്നതായി മമത ആരോപിച്ചിരുന്നു.

Advertisement