Categories

2050 ല്‍ ആര്‍ട്ടിക് പ്രദേശം ഐസില്ലാതെ കാണാം

മോസ്‌കോ: 2050 വേനല്‍ക്കാലത്ത് തണുപ്പിന്റെ കോട്ടയായ ആര്‍ട്ടിക്പ്രദേശം ഐസില്ലാതെ കാണാനാവുമെന്ന സൂചന. അടുത്ത 30-40 വര്‍ഷത്തിനുള്ളില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വേനല്‍ക്കാലത്ത് ആര്‍ട്ടിക് പ്രദേശത്തെ ഐസുകട്ടകളെല്ലാം ഇല്ലാതാവുമെന്നാണ് റഷ്യന്‍ കാലാവസ്ഥാകേന്ദ്രത്തിന്റെ നിരീക്ഷണം.

ആര്‍ട്ടിക് ഉത്തരധ്രുവമുള്‍പ്പടെയുള്ള പ്രദേശങ്ങളിലെ ഐസ് കണികകള്‍ ഇത്തരത്തില്‍ അപ്രത്യക്ഷമാകുമെന്ന് ‘ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് ‘ ന്റെ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് റഷ്യന്‍ കാലാവസ്ഥാകേന്ദ്രം നിരീക്ഷിച്ചു.

ഈവര്‍ഷം മഞ്ഞുപാളികള്‍ ഉരുകുന്നത് 2007 നേക്കാളും ഉയര്‍ന്ന നിലയിലായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം മേധാവി അലക്‌സാണ്ടര്‍ ഫ്രോലാവ് പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.